- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി കെഎസ്ഇബി സെമിയില്‍
നിലവിലെ ചാംപ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കെഎസ്ഇബി തകര്‍ത്തത്.നിജോ ഗില്‍ബെര്‍ട്ട് (33), എല്‍ദോസ് ജോര്‍ജ് (40), എം വിഗ്നേഷ് (80) പി അജീഷ് (87) എന്നിവരാണ് കെഎസ്ഇബിക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ (90+4) നഓറം മഹേഷ് സിങിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോള്‍ നേടി

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് കെഎസ്ഇബി സെമിഫൈനലില്‍ കടന്നു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കെഎസ്ഇബിയുടെ വിജയം. നിജോ ഗില്‍ബെര്‍ട്ട് (33), എല്‍ദോസ് ജോര്‍ജ് (40), എം വിഗ്നേഷ് (80) പി അജീഷ് (87) എന്നിവരാണ് കെഎസ്ഇബിയുടെ വിജയത്തിന് ഗോളിലൂടെ ഊര്‍ജം പകര്‍ന്നത്. ഇഞ്ചുറി ടൈമില്‍ (90+4) നഓറം മഹേഷ് സിങിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഏക ഗോള്‍ മടക്കി. നിജോ ഗില്‍ബെര്‍ട്ടാണ് കളിയിലെ താരം. കഴിഞ്ഞ സീസണില്‍ ലീഗില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന കെഎസ്ഇബിക്ക് സെമിഫൈനല്‍ പ്രവേശം തിരിച്ചുവരവിനുള്ള ഇരട്ടിമധുരമായി. ലീഗിലെ ആദ്യ മല്‍സരത്തില്‍ തോറ്റതിന് ശേഷമാണ് തുടര്‍ച്ചയായ നാലു ജയങ്ങളും സെമിബെര്‍ത്തും കെഎസ്ഇബി സ്വന്തമാക്കിയത്.
സെമിഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമായ ഇരുടീമുകളും തുടക്കം മുതല്‍ ഗോള്‍ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെഎസ്ഇബിയാണ് കൂടുതല്‍ വീര്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ചെറുത്തുനിന്നു. നിരന്തരമായ ശ്രമങ്ങള്‍ക്ക് 33ാം മിനുറ്റില്‍ കെഎസ്ഇബി ലക്ഷ്യം കണ്ടു. ഇടത് വിങിലെ മുന്നേറ്റത്തിനൊടുവില്‍ ബോക്സിന്റെ വലത് ഭാഗം ലക്ഷ്യമാക്കി പന്തെത്തി. ബോക്സിന്റെ കോര്‍ണറില്‍ നിന്ന് എല്‍ദോസ് ജോര്‍ജ്ജ് ഉയര്‍ത്തി നല്‍കിയ പന്ത് ഗോളി സച്ചിന്‍ സുരേഷിന്റെ തലയ്ക്ക് മുകളിലൂടെ ഇടത് ഭാഗത്തായി ആഴ്ന്നിറങ്ങി, പന്ത് നിലയുറപ്പിക്കും മുമ്പേ ഓടിയെത്തിയ നിജോ ഗില്‍ബെര്‍ട്ട് അത് വലയിലാക്കി.

ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്ക് ശ്രമം നടത്തുന്നതിനിടെ കെഎസ്ഇബി അടുത്ത ആഘാതമേല്‍പ്പിച്ചു. 40ാം മിനുറ്റില്‍ ഇടത് വിങില്‍ നിന്നുള്ള നിജോ ഗില്‍ബെര്‍ട്ടിന്റെ ക്രോസ് ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ മധ്യത്തിലായി വീണു, പ്രതിരോധ താരങ്ങളെയും ഗോളിയെയും വെട്ടിച്ച് എല്‍ദോസ് ജോര്‍ജ്ജ്് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ വീര്യത്തോടെ കളിച്ചു, പക്ഷേ ഫലമുണ്ടായില്ല. നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് മുന്‍നിര പാഴാക്കി. പ്രതിരോധിച്ച് കളിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സിന്റെ പിഴവുകള്‍ മുതലെടുത്ത് രണ്ടു ഗോളുകള്‍ കൂടി നേടി കെഎസ്ഇബി ലീഡുയര്‍ത്തി. 80ാം മിനുറ്റില്‍ നിജോ ഗില്‍ബെര്‍ട്ട് ഇടത് വിങിലേക്ക് നല്‍കിയ പന്തുമായി ബോക്സില്‍ കയറിയ പകരനിര താരം എം.വിഗ്നേഷ്, വല വിട്ടിറങ്ങിയ ഗോളിയെയും ഒരു പ്രതിരോധ താരത്തെയും മറികടന്ന് ലക്ഷ്യം നേടി. 87ാം മിനുറ്റില്‍ ഗോളിയുടെ പിഴവില്‍ നിന്നാണ് പി.അജീഷ് കെഎസ്ഇബിയുടെ നാലാം ഗോള്‍ നേടിയത്. മത്സരം ഏകപക്ഷീയമായി സ്വന്തമാക്കാമെന്ന കെഎസ്ഇബിയുടെ പ്രതീക്ഷകള്‍ തകര്‍ത്താണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ എത്തിയത്. ബോക്സിന് തൊട്ട്പുറത്ത് നിന്ന് നഓറം ഗോബിന്ദാഷ് സിങ് നല്‍കിയ പന്ത്, നഓറം മഹേഷ് സിങ് വലയിലെത്തിക്കുകയായിരുന്നു.
12 പോയിന്റുമായി ബി ഗ്രൂപ്പ് ജേതാക്കളായ കെഎസ്ഇബി ഏപ്രില്‍ 19ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യസെമിയില്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് വേദി. ഗ്രൂപ്പില്‍ കേരള യുണൈറ്റഡിനും 12 പോയിന്റുണ്ടെങ്കിലും നേര്‍ക്കുനേര്‍ മല്‍സരത്തില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാനായത് കെഎസ്ഇബിക്ക് തുണയായി. 19ന് വൈകിട്ട് ഏഴിന് തൃശൂരില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗോകുലം കേരള എഫ്സിയാണ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ കേരള യുണൈറ്റഡിന്റെ എതിരാളികള്‍.
RELATED STORIES
മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂറിനെ അനുമോദിക്കാന്...
30 March 2025 2:48 AM GMTഒരു വയസുകാരി കിണറ്റില് മരിച്ച നിലയില്
30 March 2025 2:14 AM GMTതേതാജി പ്രതിമ തകര്ത്തതിനെ തുടര്ന്ന് ജയ്പൂരില് അക്രമം അഴിച്ചുവിട്ട്...
30 March 2025 2:07 AM GMTയെമനില് വ്യോമാക്രമണം നടത്താന് യുഎഇ യുഎസിനെ സഹായിച്ചാല് ദുബൈയും...
30 March 2025 1:42 AM GMTപ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ കേസ്
30 March 2025 1:00 AM GMTകൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര് തഹസില്ദാര് അറസ്റ്റില്
30 March 2025 12:52 AM GMT