- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ലീഡ്‌സിനും എവര്‍ട്ടണും ജയം, യുനൈറ്റഡിന് തുടക്കം തോല്‍വിയോടെ
പുതിയ സൈനിങ്ങുകള്‍ ഒന്നുമില്ലാതെയിറങ്ങിയ യുനൈറ്റഡിന് പാലസിന്റെ പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ലീഡ്‌സും എവര്‍ട്ടണും ജയിച്ചു കയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍വി നേരിട്ടു. ലീഗിലെ ആദ്യ മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് 3-1ന്റെ തോല്‍വിയാണ് സോള്‍ഷ്യറുടെ ടീം വഴങ്ങിയത്. പുതിയ സൈനിങ്ങുകള്‍ ഒന്നുമില്ലാതെയിറങ്ങിയ യുനൈറ്റഡിന് പാലസിന്റെ പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
മാര്‍ഷ്യല്‍, റാഷ്‌ഫോഡ്, പോഗ്‌ബെ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നീ യുനൈറ്റഡ് താരങ്ങള്‍ ഫോം കണ്ടെത്താനാവാതെ വിഷമിച്ചു. ഹോം ഗ്രൗണ്ടില്‍ നാണക്കേടിന്റെ തോല്‍വിയാണ് യുനൈറ്റഡ് നേരിട്ടത്. വില്‍ഫ്രഡ് സാഹ പാലസിനായി ഇരട്ട ഗോള്‍ നേടി. ടൗണ്‍സെന്റാണ് പാലസിന്റെ മറ്റൊരു ഗോള്‍ നേടിയത്. അതിനിടെ ലീഗിലെ പുതുമുഖരായ ലീഡസ് യുനൈറ്റഡ് രണ്ടാം മല്‍സരത്തില്‍ ജയം കണ്ടു. ഫുള്‍ഹാമിനെതിരേ 4-3ന്റെ ജയമാണ് ലീഡ്‌സ് നേടിയത്.ആദ്യ മല്‍സരത്തില്‍ ലിവര്‍പൂളിനോട് ലീഡ്‌സ് 4-3ന് തോറ്റിരുന്നു. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ വെസ്റ്റ് ബ്രൂമിനെ 5-2ന് തോല്‍പ്പിച്ചു. എവര്‍ട്ടണ്‍ന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ഡിവിഷനില്‍ നിന്ന് പ്രമോഷന്‍ ലഭിച്ച ക്ലബ്ബാണ് വെസ്റ്റ് ബ്രൂം.
RELATED STORIES
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാല് മോഷ്ടിച്ചു; സ്റ്റോര്‍ കീപ്പര്‍...
22 Jun 2025 11:10 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMTഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTഇസ്രായേലിനെതിരെ നിരവധി പോര്‍മുനകള്‍ ഉള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്
22 Jun 2025 9:16 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMT