Football

ഫ്രഞ്ച് ഇതിഹാസ മാനേജര്‍ ദിദിയര്‍ ദെഷാംപ്സ് 2026 ലോകകപ്പോടെ വിരമിക്കും

ഫ്രഞ്ച് ഇതിഹാസ മാനേജര്‍ ദിദിയര്‍ ദെഷാംപ്സ് 2026 ലോകകപ്പോടെ വിരമിക്കും
X

പാരിസ്: 2026 ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ മാനേജര്‍ സ്ഥാനം ഒഴിയുമെന്ന് ദിദിയന്‍ ദെഷാംപ്‌സ്. 2012 മുതല്‍ ഫ്രാന്‍സിന്റെ ചുമതലയുള്ള 52 കാരനായ ദിദിയര്‍ ദെഷാംപ്സ് ആണ് ഫ്രാന്‍സിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച മാനേജര്‍. 2018 ലോകകപ്പ് സ്വന്തമാക്കുന്നതിലും 2022 ഫൈനലിലും ഇടം നേടാന്‍ ഫ്രാന്‍സിന് സാധിച്ചതില്‍ ദെഷാംപ്സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിര്‍ണായകമാണ്.

''ഫ്രാന്‍സിനെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനുള്ള അതേ ആഗ്രഹത്തോടെയും അഭിനിവേശത്തോടെയും ഞാന്‍ എന്റെ സമയം പൂര്‍ത്തിയാക്കിയിരിക്കുന്നു-ദെഷാംപ്‌സ് പറഞ്ഞു.മുന്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ആയിരുന്ന ദെഷാംപ്സ്, മരിയോ സാഗല്ലോയ്ക്കും ഫ്രാന്‍സ് ബെക്കന്‍ബൗറിനും ശേഷം കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ മൂന്നാമത്തെ വ്യക്തിയാണ്.

1998-ല്‍ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായി ദെഷാംപ്സ് ലോകകപ്പ് നേടി. ഫ്രാന്‍സിന്റെ ചുമതലയേല്‍ക്കുന്നതിന് മുമ്പ് മൊണാക്കോ, യുവന്റസ്, മാഴ്സെല്‍ ടീമുകളുടെ ചുമതല ദെഷാംപ്സിന് ഉണ്ടായിരുന്നു. ഓരോ ക്ലബ്ബിലും കുറഞ്ഞത് ഒരു ട്രോഫിയെങ്കിലും അദ്ദേഹം അവിടുങ്ങളില്‍ നേടിയിരുന്നു.മാഴ്സെയ്ക്കും യുവന്റസിനും ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ചെല്‍സിയ്ക്കൊപ്പം എഫ്എ കപ്പും ഉള്‍പ്പെടെ 14 പ്രധാന ബഹുമതികള്‍ അദ്ദേഹം നേടി.




Next Story

RELATED STORIES

Share it