Football

അര്‍ജന്റീന മുന്നോട്ട് തന്നെ; ഓസിസ് കടമ്പയും കടന്ന ക്വാര്‍ട്ടറിലേക്ക്

അര്‍ജന്റീന മുന്നോട്ട് തന്നെ; ഓസിസ് കടമ്പയും കടന്ന ക്വാര്‍ട്ടറിലേക്ക്
X

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് അര്‍ജന്റീന. ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയാണ് മെസ്സിയും കൂട്ടരും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. മെസ്സിയും അല്‍വാരസുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഡച്ച് പടയാണ് വാമോസിന്റെ എതിരാളികള്‍.


മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് തന്നെയായിരുന്നു ആധിപത്യം. ആക്രമണവും പ്രതിരോധവും ഒരുമിപ്പിച്ചായിരുന്നു നീലപ്പടയുടെ കളി. 35ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍.ലോകോത്തര ഗോളായിരുന്നു ഇത്. മാക് അലിസ്റ്ററുടെ പാസ് ഓട്ടമെന്‍ഡി ഒരു ടച്ചിലൂടെ മെസ്സിക്ക് കൈമാറുകയായിരുന്നു. മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്ത് മെസ്സി വലിയിലേക്ക് അടിച്ചു. രണ്ടാം പകുതിയിലും മെസ്സി തകര്‍പ്പന്‍ ഷോട്ട് ബോക്‌സിലേക്ക് അടിച്ചിരുന്നു. ഗോളി റയാന്‍ അത് തടഞ്ഞു.


ഇതിനിടെ ലൗട്ടരേ മാര്‍ട്ടിന്‍സ് ചില ഗോള അവസരങ്ങള്‍ പാഴാക്കി. 57ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ റയാന്റെ പിഴവ് മുതലാക്കി ജൂലിയാന്‍ അല്‍വാരസ് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി. എന്നാല്‍ മെക്‌സിക്കോയ്‌ക്കെതിരേ ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോള്‍ അര്‍ജന്റീനയ്ക്ക് ഞെട്ടലുണ്ടാക്കി. ഓസിസ് താരം ക്രെയ്ഗ് ഗുഡ്വിന്റെ 25 വാര അകലെ നിന്നുള്ള ലോങ്‌റേഞ്ചര്‍ ഫെര്‍ണാണ്ടസിന്റെ തലയില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു.


തുടര്‍ന്ന് ഓസിസ് ചില നീക്കങ്ങള്‍ നടത്തി. അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ മാര്‍ട്ടിന്‍സിന്റെ മികച്ച സേവകളും അര്‍ജന്റീനന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. കൂടുതല്‍ ലീഡ് നേടാനായി അര്‍ജന്റീനയും ചില മികച്ച അവസരങ്ങള്‍ നടത്തി. മൂന്നോളം അവസരങ്ങളാണ് ലൗട്ടേരാ മാര്‍ട്ടിന്‍സ് നഷ്ടപ്പെടുത്തിയത്. ഇഞ്ചുറി ടൈമില്‍ മെസ്സിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തായി.






Next Story

RELATED STORIES

Share it