Football

സൗദിയിലേക്കും സ്‌പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്; ഇന്റര്‍മിയാമിയുമായി കരാറിലെത്തും

35കാരനായ മെസ്സി അമേരിക്കയിലേക്ക് ചേക്കേറുന്നതോടെ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ നിന്ന് താരം അപ്രത്യക്ഷമാവും.

സൗദിയിലേക്കും സ്‌പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്; ഇന്റര്‍മിയാമിയുമായി കരാറിലെത്തും
X

പാരിസ്: അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി പുതിയ സീസണില്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍മിയാമിയില്‍ കളിക്കും.പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ച മെസ്സിയ്ക്കായി സൗദി പ്രോ ലീഗിലെ അല്‍ ഹിലാലും മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. സ്പാനിഷ് ലീഗിലെ ഫിനാഷ്യല്‍ ഫെയര്‍ പ്ലേ കാരണം മെസ്സിക്ക് ബാഴ്‌സയിലെത്താന്‍ കഴിയില്ല. മെസ്സിയുടെ വന്‍ പ്രതിഫലം ബാഴ്‌സയ്ക്ക് താങ്ങാനാവില്ല. റെക്കോഡ് പ്രതിഫലം മുന്നോട്ട് വച്ച അല്‍ ഹിലാലിനെ മെസ്സി തഴയുകയായിരുന്നു. മേജര്‍ സോക്കര്‍ ലീഗില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ക്ലബ്ബാണ് ഇന്റര്‍മിയാമി.


മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍മിയാമി. 2018ലാണ് ക്ലബ്ബ് രൂപീകരിച്ചത്. 35കാരനായ മെസ്സി അമേരിക്കയിലേക്ക് ചേക്കേറുന്നതോടെ യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ നിന്ന് താരം അപ്രത്യക്ഷമാവും. വ്യത്യസ്തങ്ങളായ വെല്ലുവിളി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്റര്‍മിയാമിയെ തിരഞ്ഞെടുത്തതെന്ന് മെസ്സി പറഞ്ഞു. ''എനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചുവരാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞാനത് സ്വപ്നം കണ്ടിരുന്നു. അതില്‍ ഞാന്‍ ആവേശത്തിലായിരുന്നു. പക്ഷേ രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ നടന്ന കാര്യം ആലോചിച്ചപ്പോള്‍ അന്ന് അനുഭവിച്ചത് പോലുള്ള അവസ്ഥയില്‍ ഒരിക്കല്‍ കൂടെ ആകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ ഭാവി മറ്റൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. എന്നെ തന്നെയും എന്റെ കുടുംബത്തെയും ആലോചിച്ച് എനിക്ക് സ്വന്തം തീരുമാനമെടുക്കണമായിരുന്നു.'' - മെസ്സി പറഞ്ഞു.








Next Story

RELATED STORIES

Share it