Football

മെസ്സി പിഎസ്ജിയിലേക്ക്; കരാര്‍ 2023 വരെ

മെസ്സിയുടെ ഏജന്റ് മുന്നോട്ട് വയ്ക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം നല്‍കാന്‍ പിഎസ്ജി ഒരുക്കമാണ്.

മെസ്സി പിഎസ്ജിയിലേക്ക്; കരാര്‍ 2023 വരെ
X


പാരിസ്: ബാഴ്‌സലോണ വിട്ട അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയുമായി ഉടന്‍ കരാറിലേര്‍പ്പെടും. യൂറോപ്പ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെസ്സിയുടെ പിതാവുമായി പിഎസ്ജി നടത്തിയ ആദ്യ വട്ട ചര്‍ച്ചകള്‍ വിജയിച്ചുവെന്നും ഈ മാസം 10നുള്ളില്‍ കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 വരെയാണ് കരാര്‍. പിഎസ്ജിയില്‍ താരം 19ാം നമ്പര്‍ ജഴ്‌സിയാണ് അണിയുക. 10ാം നമ്പര്‍ ജഴ്‌സി പിഎസ്ജിയില്‍ മെസ്സി വേണ്ടെന്ന് വച്ചു. ഉടന്‍ താരം പാരിസിലേക്ക് പുറപ്പെടും. മെസ്സിയെ സ്വീകരിക്കാന്‍ പിഎസ്ജി വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. മെസ്സിയുടെ ഏജന്റ് മുന്നോട്ട് വയ്ക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം നല്‍കാനാണ് പിഎസ്ജി തീരുമാനിച്ചത്.


ഉറ്റ സുഹൃത്ത് നെയ്മര്‍ പിഎസ്ജിയില്‍ ഉള്ളതാണ് മെസ്സിയെ ഫ്രഞ്ച് ക്ലബ്ബിലേക്ക് ആകര്‍ഷിച്ചത്. പിഎസ്ജിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം മെസ്സിയിലൂടെ നേടാമെന്നാണ് ഖത്തര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.നെയ്മറിന് പുറമെ ലോകത്തെ ഏറ്റവും മികച്ച താരനിരയാണ് പിഎസ്ജിയ്ക്കുള്ളത്. ഇത് തന്നെയാണ് മെസ്സി പിഎസ്ജിക്ക് പ്രാധാന്യം നല്‍കാന്‍ കാരണം. രണ്ട് ദിവസം മുമ്പാണ് മെസ്സി ബാഴ്‌സയ്‌ക്കൊപ്പം തുടര്‍ന്നുണ്ടാകില്ലെന്ന് ക്ലബ്ബ് അറിയിച്ചത്. നേരത്തെ കറ്റാലന്‍സിനൊപ്പം അഞ്ച് വര്‍ഷത്തെ കരാറിന് താരം ഒരുക്കമായിരുന്നു. എന്നാല്‍ ബാഴ്‌സയിലെ സാമ്പത്തിക നയങ്ങളും പ്രതിസന്ധിയും കാരണം അവര്‍ക്ക് താരത്തെ നിലനിര്‍ത്താനായില്ല.




Next Story

RELATED STORIES

Share it