Football

പെനാല്‍റ്റിയടിച്ച് ഗിന്നസ് കീഴടക്കാനൊരുങ്ങി മലപ്പുറം; ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നാളെ

പെനാല്‍റ്റിയടിച്ച് ഗിന്നസ് കീഴടക്കാനൊരുങ്ങി മലപ്പുറം; ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നാളെ
X

മലപ്പുറം: ഫുട്‌ബോള്‍ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന്റെയുമെല്ലാം ആവേശത്തില്‍ കാല്‍പ്പന്തിന്റെ മറ്റൊരു ആഘോഷത്തിനുകൂടി മലപ്പുറം വേദിയാവുകയാണ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നാളെ കേരളം പെനാല്‍റ്റിയടിച്ച് ഗിന്നസ് കീഴടക്കും. 12 മണിക്കൂര്‍ കൊണ്ട് ഏറ്റവുമധികം പെനാല്‍റ്റി കിക്കുകള്‍ പൂര്‍ത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് എഴു മണിവരെയാണ് ഡ്രീം ഗോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡ്രീം ഗോള്‍ ഗിന്നസ് റെക്കോഡ് ഉദ്യമത്തില്‍ മലപ്പുറം ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കാളികളാവും.

3,500ഓളം വിദ്യാര്‍ഥികളാണ് ഷൂട്ടൗട്ടില്‍ പങ്കെടുക്കുക. നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും എന്‍എസ്എസ് വളണ്ടിയര്‍മാരും ഷൂട്ടൗട്ടിന്റെ ഭാഗമാകും. ഉദ്യമത്തിന്റെ അവസാന മണിക്കൂറുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങള്‍ക്കും ഷൂട്ടൗട്ടില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഷൂട്ടൗട്ടിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മഞ്ചേരി സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴ് മുതല്‍ ഷൂട്ടൗട്ട് ആരംഭിക്കും. ഗ്രൗണ്ടില്‍ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയില്‍ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലാണ് സംഘാടനം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി പരമാവധി പെനാല്‍റ്റികള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it