- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് സിറ്റി
രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു.

ഇത്തിഹാദ്: പാരിസിലെ കനത്ത തോല്‍വിക്ക് ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് പെപ്പ് ഗ്വാര്‍ഡിയോളയും ടീമും.ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി മറികടന്നത്. ജയത്തോടെ സിറ്റി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. പിഎസ്ജി അവസാന 16ല്‍ ഇടം നേടിയെങ്കിലും താരനിരയെ മുന്നില്‍ നിര്‍ത്തി സിറ്റിയോട് തോല്‍വി വഴങ്ങിയത് അവര്‍ക്ക് തിരിച്ചടിയാവും. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ അടങ്ങാത്ത ലക്ഷ്യത്തിന് പോച്ചീട്ടീനോ എന്ന കോച്ച് മതിയാവില്ല എന്നാണ് വിമര്‍ശനം.
ഇന്ന് മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് പിഎസ്ജിയാണ്. 50ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയാണ് ലക്ഷ്യം കണ്ടത്. മല്‍സരത്തില്‍ സിറ്റി തന്നെയായിരുന്നു എല്ലാ മേഖലയിലും മുന്നില്‍ നിന്നത്. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസുസിനെ സിറ്റി ഇറക്കി. ജീസുസ് മോശമാക്കിയില്ല. 63ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങിന് നല്‍കിയ പാസ്സ് ലക്ഷ്യത്തില്‍. സിറ്റി സമനില പിടിച്ചു. രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു. ബെര്‍ണാഡോ സില്‍വയാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മര്‍,മെസ്സി,എംബാപ്പെ എന്നിവരടങ്ങിയ കരുത്തര്‍ക്ക് സിറ്റിയെ തളയ്ക്കാനാവാത്തതില്‍ ആരാധകരും നിരാശയിലാണ്.
RELATED STORIES
ആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡ്
23 Jun 2025 3:24 AM GMTരണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്ഷന്
23 Jun 2025 3:20 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി
23 Jun 2025 2:39 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMT