Football

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ കുതിക്കുന്നു; യുനൈറ്റഡിന് ജയം; ചെല്‍സിക്ക് സമനില

ഇന്ന് നടന്ന ഏറ്റവും ആവേശം നിറഞ്ഞ മല്‍സരമായിരുന്നു ചെല്‍സി-വെസ്റ്റ് ബ്രൂം മല്‍സരം. മൂന്ന് ഗോളിന് പിന്നിട്ട നിന്ന ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് ലംമ്പാര്‍ഡിന്റെ ചെല്‍സി സമനില വാങ്ങിയത്.

പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ കുതിക്കുന്നു; യുനൈറ്റഡിന് ജയം; ചെല്‍സിക്ക് സമനില
X



ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി എവര്‍ട്ടണ്‍ മുന്നേറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ ജയം നേടി. ഇന്ന് നടന്ന മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെ 2-1ന് തോല്‍പ്പിച്ചാണ് എവര്‍ട്ടണ്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയത്. ക്ലവര്‍ട്ട് ലെവിന്‍, റിച്ചാര്‍ലിസണ്‍ എന്നിവരാണ് എവര്‍ട്ടണ്‍ സ്‌കോറര്‍മാര്‍. ബ്രിങ്ടണെ 3-2ന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ ജയം രുചിച്ചത്. ഡങ്ക്,റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍. ഇഞ്ചുറി ടൈമില്‍ മല്‍സരം സമനിലയിലായിരുന്നു. തുടര്‍ന്ന് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളാക്കിയതോടെ ജയം യുനൈറ്റഡിനൊപ്പമാവുകയായിരുന്നു.


ഇന്ന് നടന്ന ഏറ്റവും ആവേശം നിറഞ്ഞ മല്‍സരമായിരുന്നു ചെല്‍സി-വെസ്റ്റ് ബ്രൂം മല്‍സരം. മൂന്ന് ഗോളിന് പിന്നിട്ട നിന്ന ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് ലംമ്പാര്‍ഡിന്റെ ചെല്‍സി സമനില വാങ്ങിയത്. രണ്ടാം ഡിവിഷനില്‍ നിന്നും പ്രമോഷന്‍ ലഭിച്ചെത്തിയ വെസ്റ്റ് ബ്രൂം ആദ്യ പകുതിയില്‍ ചെല്‍സിയെ ഞെട്ടിക്കുകയായിരുന്നു. റോബിന്‍സണ്‍(4, 27), ബാര്‍റ്റ്‌ലേ (27) എന്നിവരുടെ ഗോളില്‍ വെസ്റ്റ് ബ്രൂം മുന്നിലെത്തി. തുടര്‍ന്ന് ചെല്‍സി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. ഒടുവില്‍ രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ ലക്ഷ്യങ്ങള്‍ ഫലം കണ്ടത് . ആദ്യം മൗണ്ടിലൂടെ(55), തുടര്‍ന്ന് ഹുഡ്‌സണ്‍ ഒഡോയിയിലൂടെ (70), അവസാനം അബ്രഹാമിലൂടെ(ഇഞ്ചുറി ടൈം) ചെല്‍സി മാനം രക്ഷിച്ചു. സ്‌കോര്‍ 3-3.മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമാണ് ചെല്‍സിക്കുള്ളത്.






Next Story

RELATED STORIES

Share it