Football

മെസ്സിയുടെ കാത്തിരിപ്പിന് അവസാനം; വിമര്‍ശകര്‍ക്ക് മറുപടിയും

നിരവധി ഫൈനലുകളില്‍ ടീമിനെ എത്തിച്ച മെസ്സിക്ക് ഒരു കിരീടം എന്നത് കിട്ടാക്കനിയായിരുന്നു.

മെസ്സിയുടെ കാത്തിരിപ്പിന് അവസാനം; വിമര്‍ശകര്‍ക്ക് മറുപടിയും
X


മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു അന്താരാഷ്ട്ര കിരീടം നേടുന്നത്. നിരവധി ഫൈനലുകളില്‍ ടീമിനെ എത്തിച്ച മെസ്സിക്ക് ഒരു കിരീടം എന്നത് കിട്ടാക്കനിയായിരുന്നു. നിര്‍ഭാഗ്യം ആയിരുന്നു ഫൈനലില്‍ മെസ്സിക്ക് തുണ. ആ പേരിനാണ് ഇന്ന് മെസ്സിയുടെ സഹതാരങ്ങള്‍ അവസാനം കുറിച്ചത്. കരിയറില്‍ അന്താരാഷ്ട്ര കിരീടമില്ലാതെ പടിയറങ്ങുമോ എന്ന വേദനയും താരത്തിന് ഉണ്ടായിരുന്നു. സഹതാരം ഡി മരിയയുടെ ഗോളിലൂടെ അവര്‍ കോപ്പയില്‍ മുത്തമിട്ടപ്പോള്‍ മെസ്സിക്ക് ഇത് മറക്കാനാവത്ത ദിനമായി.


മുമ്പ് നാല് തവണയാണ് മെസ്സിയുടെ കീഴില്‍ അര്‍ജന്റീന പ്രധാന ഫൈനുകളില്‍ തോല്‍വിയേറ്റുവാങ്ങിയത്. 2007ലെ കോപ്പാ ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യ ഫൈനല്‍. അന്ന് ചിരവൈരികളായ ബ്രസീലിനോട് മൂന്ന് ഗോളിന് തോറ്റു. ഫുട്ബോള്‍ പ്രേമികളെ ഒന്നടങ്കം വേദനിപ്പിച്ച 2014ലെ ലോകകപ്പ്. ഫൈനലില്‍ ജര്‍മ്മനിയോട് ഒരു ഗോളിന് തോറ്റ് കിരീട നഷ്ടം. 2015ലും 2016ലും വില്ലനായത് ചിലി. കോപ്പാ ഫൈനലില്‍ രണ്ട് തവണയും ചിലിയോട് തോറ്റ് കിരീടം വീണ്ടും നഷ്ടമായിരുന്നു. എന്നാല്‍ ഇന്ന് മറാക്കാനയും ചരിത്രവും മെസ്സിക്കൊപ്പം നിന്നു.




Next Story

RELATED STORIES

Share it