Football

മോഹന്‍ലാലിന് ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ ഓട്ടോഗ്രാഫ്

മോഹന്‍ലാലിന് ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ ഓട്ടോഗ്രാഫ്
X

കൊച്ചി: നടന്‍ മോഹന്‍ലാലിന് ഓട്ടോഗ്രാഫ് നല്‍കി ഫുട്‌ബോള്‍ ഇതിഹാസം ലയണ്‍ല്‍ മെസി. അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സിയില്‍ മെസി ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട ലാലേട്ടന്' എന്നെഴുതിയാണ് മെസി ജഴ്‌സിയില്‍ ഒപ്പിട്ടത്. സുഹൃത്തുക്കളായ രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് മോഹന്‍ലാലിന് മെസിയുടെ ഓട്ടോഗ്രാഫ് കൈമാറിയത്.

മെസി ജഴ്‌സിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതും, ജഴ്‌സി സുഹൃത്തുക്കളില്‍ നിന്ന് സ്വീകരിക്കുന്നതും മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. 'ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും' എന്ന് വീഡിയോ പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചു.

മെസിയുടെ കളിക്കളത്തിലെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീവരില്ലാതെ അവിശ്വസനീയ ഈ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,' മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.




Next Story

RELATED STORIES

Share it