Football

നാപോളി താരത്തിനു നേരെ വംശീയാധിക്ഷേപം

ഇറ്റലിയില്‍ ആഫ്രിക്കന്‍ വംശജരായ താരങ്ങളെ കുരങ്ങന്മാര്‍ എന്ന് എതിര്‍ ടീമിന്റെ ആരാധകര്‍ അധിക്ഷേപിക്കുന്നത് പതിവായി മാറുകയാണ്.

നാപോളി താരത്തിനു നേരെ വംശീയാധിക്ഷേപം
X

സാന്‍ സൈറോ: നാപോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ വംശീയാധിക്ഷേപം. ഇന്നലെ നടന്ന നാപോളി-ഇന്റര്‍മിലാന്‍ മത്സരത്തിനിടെയാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടായത്. ഇറ്റലിയില്‍ ആഫ്രിക്കന്‍ വംശജരായ താരങ്ങളെ കുരങ്ങന്മാര്‍ എന്ന് എതിര്‍ ടീമിന്റെ ആരാധകര്‍ അധിക്ഷേപിക്കുന്നത് പതിവായി മാറുകയാണ്. കുരങ്ങുകളുടെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് ഇന്റര്‍മിലാന്‍ ആരാധകര്‍ ചെയ്തത്. ആരാധകര്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായും വര്‍ണവിവേചനത്തെ ഫുട്ബാളില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നില്ല.

വര്‍ണവിവേചനത്തിനെതിരെ കടുത്ത നടപടിയുമായി യുവേഫയും ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും മുന്നോട്ട് നീങ്ങുമ്പോഴാണിത്. സാന്‍ സൈറോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍മിലാന്‍ ജയിച്ചു. മത്സരത്തിന്റെ 80ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ടു കോലിബാലി പുറത്ത് പോയിരുന്നു. ഇഞ്ചുറി ടൈമില്‍ ലോറെന്‍സോ ഇന്‌സെയിനും നാപോളി നിരയില്‍ ചുവപ്പ് കണ്ടു പുറത്ത് പോയി.


തന്റെ നിറത്തില്‍ അഭിമാനിക്കുന്നു കലിദു

ഫുട്‌ബോള്‍ ലോകം ഞെട്ടിയ സംഭവത്തില്‍ പരസ്യമായി പ്രതികരിച്ച് ഇരയായ സെനഗല്‍ താരം കലിദു. സെനഗല്‍ മാതാപിതാക്കള്‍ക്ക് ഫ്രാന്‍സില്‍ ജനിച്ചതില്‍ അഭിമാനമുണ്ട്. തന്റെ നിറത്തില്‍ അഭിമാനിക്കുന്നതായും കലിദു ട്വിറ്ററില്‍ കുറിച്ചു. മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് 81ാം മിനുറ്റില്‍ താരത്തിന് മൈതാനം വിടേണ്ടിവന്നിരുന്നു. സംഭവത്തില്‍ മിലാന്‍ ഗവര്‍ണര്‍ മാപ്പ് ചോദിച്ചു. ഒരു ഗോളിന് തോറ്റതിലും മത്സരം പൂര്‍ത്തിയാകും മുമ്പ് മടങ്ങിയതിലും സഹതാരങ്ങളോട് മാപ്പ് ചോദിക്കുന്നതായും കലിദു പറഞ്ഞു.




Next Story

RELATED STORIES

Share it