- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്

റിയാദ്: പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട വിശ്രമത്തിനൊടുവില്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തിലാണ് അല്‍ ഹിലാല്‍ താരമായ നെയ്മര്‍ പരിക്കേറ്റ് കളംവിട്ടത്. ഒരു മാസം വരെയെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മിട്രോവിച്ചിന്റെ ഹാട്രിക്കിലൂടെ അല്‍ ഹിലാല്‍ വിജയം സ്വന്തമാക്കിയെങ്കിലും നെയ്മറിന് വീണ്ടും പരിക്കേറ്റത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അല്‍ എയ്നെതിരെ നടന്ന അഎഇ ചാമ്പ്യന്‍സ് ലീഗിലായിരുന്നു നെയ്മര്‍ തിരിച്ചുവന്നത്. അല്‍ ഹിലാലിന് വേണ്ടി തിരിച്ചെത്തിയിട്ടുള്ള രണ്ടാമത്തെ മത്സരത്തിലാണ് നെയ്മര്‍ വീണ്ടും പരിക്കുമായി മടങ്ങിയത്.എസ്റ്റെഗ്ലാല്‍ എഫ്സിക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് നെയ്മര്‍ കളത്തിലിറങ്ങിയതെങ്കിലും മത്സരം തീരുന്നതിന് മുന്‍പ് മൈതാനം വിടേണ്ടിവരികയായിരുന്നു. വെറും 29 മിനിറ്റു മാത്രമാണ് നെയ്മറിന് കളിക്കാനായത്. മത്സരത്തില്‍ 58-ാം മിനിറ്റില്‍ കളത്തിലെത്തിയ നെയ്മര്‍ 87-ാം മിനിറ്റില്‍ തിരിച്ചുകയറി. ഹാം സ്ട്രിങ് ഇഞ്ചുറിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതേസമയം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസ്റ്റെഗ്ലല്‍ എഫ്സിയെ അല്‍ ഹിലാല്‍ തോല്‍പ്പിച്ചത്. 15,33,74 മിനിറ്റുകളിലാണ് അലക്‌സാണ്ടര്‍ മിട്രോവിച്ച് ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ ഹിലാല്‍.
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMT