- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു; പാല്മിറാസിലേക്കില്ല; സാന്റോസില്‍ ചേക്കേറിയേക്കും

സാവോപോളോ: ലോക ഒന്നാം നമ്പര്‍ താരങ്ങളിലൊരാളായിരുന്ന ബ്രസീലിന്റെ നെയ്മര്‍ ജൂനിയര്‍ വീണ്ടും തന്റെ ബാല്യകാല ക്ലബ്ബിലേക്ക് എത്തുന്നു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിലേക്ക് താരം ചേക്കേറുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. നിലവിലെ ക്ലബ്ബ് അല്‍ ഹിലാല്‍ താരത്തിന്റെ കരാര്‍ ഉടന്‍ അവസാനിപ്പിച്ചേക്കും. ജൂലായ് വരെയാണ് നെയ്മറിന്റെ അല്‍ ഹിലാലുമായുള്ള കരാര്‍. എന്നാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ താരത്തെ റിലീസ് ചെയ്യാനാണ് അല്‍ ഹിലാല്‍ നീക്കം. തുടര്‍ച്ചയായ പരിക്കുകള്‍ കാരണം നെയ്മറിന് അല്‍ ഹിലാലില്‍ വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ താരത്തിന് അടുത്തിടെ വീണ്ടും പരിക്കേറ്റിരുന്നു. ഇതോടെയാണ് അല്‍ ഹിലാല്‍ താരത്തെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ബ്രസീലിയന്‍ ക്ലബ്ബ് പാല്മിറാസിലേക്ക് താരം വരുന്നെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എന്നാല്‍ പാല്‍മിറാസ് ഇത് നിഷേധിച്ചു. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ മെസ്സിയുടെ ഇന്റര്‍മിയാമിയിലേക്ക് താരം ചേക്കേറുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്റര്‍മിയാമിയും ഇത് നിഷേധിച്ചു.
നിലവില്‍ ഒരു താരത്തെയും ക്ലബ്ബ് സൈന്‍ ചെയ്യുന്നില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. കഴിവ് കൊണ്ട് മെസ്സിക്കും റൊണാള്‍ഡോയ്ക്കും തുല്യനായ നെയ്മറിന്റെ കരിയറിലെ ഇടിവിന് കാരണം താരത്തിന്റെ പരിക്ക് തന്നെയായിരുന്നു. ഇടയ്ക്കിടെയുള്ള പരിക്ക് കാരണം താരത്തിന് നഷ്ടമായത് നിരവധി വര്‍ഷങ്ങളാണ്. 32 കാരനായ നെയ്മര്‍ ബാഴ്സലോണയും പിഎസ്ജിയിലും തിളങ്ങിയത് ഒന്നാം നമ്പര്‍ താരമായിട്ടായിരുന്നു.
RELATED STORIES
'സ്ട്രൈക്കറെ ആവശ്യമുണ്ട് ' ; ആണ്‍കുട്ടിക്കൊപ്പം ഫുട്ബോള്‍ കളിച്ച്...
31 May 2025 6:11 PM GMTപാലക്കാട് ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍
31 May 2025 5:54 PM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTമാഹി കനാലില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു
31 May 2025 4:53 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMT