Football

ഒമര്‍ മര്‍മൗഷിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍; ടോപ് ഫോറില്‍ വീണ്ടും

ഒമര്‍ മര്‍മൗഷിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍; ടോപ് ഫോറില്‍ വീണ്ടും
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ്് ന്യൂകാസില്‍ യുനൈറ്റഡിനെ സിറ്റി തകര്‍ത്തത്.ജയത്തോടെ സിറ്റി ആദ്യ നാലില്‍ തിരിച്ചെത്തി. ഈജിപ്ഷ്യന്‍ താരം

ഒമര്‍ ഖാലിദ് മര്‍മൗഷിന്റെ ഹാട്രിക്ക് ഗോളാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. 14 മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ വലയലിട്ട് താരം ന്യൂകാസിലിനെ ഞെട്ടിച്ചു. നാലാം ഗോള്‍ അവസാന ഘട്ടത്തില്‍ ജെയിംസ് മക്കാറ്റി വലയിലാക്കി. 84ാം മിനിറ്റിലാണ് ഗോള്‍ വന്നത്. കഴിഞ്ഞ മത്സരത്തില്‍ ആഴ്സണലിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തിയത്.


മറ്റ് മത്സരങ്ങളില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുള്‍ഹാം 2-1നു പരാജയപ്പെടുത്തി. എവര്‍ട്ടന്‍ 1-2ന് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. എവര്‍ട്ടണിനായി അര്‍ജന്റീനയുടെ കാര്‍ലോസ് അല്‍കാരസ് വിജയഗോള്‍ നേടി. ആദ്യ ഗോള്‍ ബെറ്റോയുടെ വകയായിരുന്നു. ഈ ഗോളിനും അല്‍കാരസാണ് വഴിയൊരുക്കിയത്. ആഴ്സണല്‍ 0-2ന് ലെയ്സ്റ്റര്‍ സിറ്റിയെ വീഴ്ത്തി.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കുതിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുള്‍ഹാം സ്വന്തം തട്ടകത്തിലാണ് ഞെട്ടിച്ചത്. 15ാം മിനിറ്റില്‍ എമിലി റോവിലൂടെ ഫുള്‍ഹാം മുന്നിലെത്തി. എന്നാല്‍ ക്രിസ് വുഡ് 37ാം മിനിറ്റില്‍ നോട്ടിങ്ഹാമിന് സമനില സമ്മാനിച്ചു. 62ാം മിനിറ്റില്‍ കാല്‍വി ബാസിയുടെ ഗോളാണ് ഫുള്‍ഹാമിന്റെ ജയം നിര്‍ണയിച്ചത്.



Next Story

RELATED STORIES

Share it