Football

ബുണ്ടസ ലീഗിന് ഇന്ന് തുടക്കം; മല്‍സരങ്ങള്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കിലും ഹോട്ട്സ്റ്റാറിലും

ബുണ്ടസാ ലീഗില്‍ ആറ് മല്‍സരങ്ങളുമായാണ് ലീഗിന് തുടക്കം കുറിക്കുന്നത്. കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് 13ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്.

ബുണ്ടസ ലീഗിന് ഇന്ന് തുടക്കം; മല്‍സരങ്ങള്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കിലും ഹോട്ട്സ്റ്റാറിലും
X

ബെര്‍ലിന്‍: രണ്ട് മാസങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോള്‍ പ്രേമികളില്‍ ആവേശം വിതച്ച് ജര്‍മ്മനിയില്‍ ഇന്ന് പന്തുരുളും. ബുണ്ടസാ ലീഗില്‍ ആറ് മല്‍സരങ്ങളുമായാണ് ലീഗിന് തുടക്കം കുറിക്കുന്നത്. കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് 13ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച മല്‍സരങ്ങള്‍ക്കാണ് ഇന്ന് തുടക്കമാവുന്നത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഏഴ് മണിക്കാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ആദ്യ മല്‍സരത്തില്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ട് ഷാല്‍ക്കെയെ നേരിടും. മറ്റ് മല്‍സരങ്ങളില്‍ ഓഗ്സ്ബെര്‍ഗ് വോള്‍വ്സ്ബെര്‍ഗിനെയും ആര്‍ ബി ലെപ്സിഗ് ഫ്രേബര്‍ഗിനെയും ഫ്രാങ്ക്ഫര്‍ട്ട് ബോറൂസിയാ മഗ്ലാഡ്ബാഷെയെയും നേരിടും. ലീഗില്‍ ബയേണ്‍ മ്യൂണിക്കാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ഡോര്‍ട്ട്മുണ്ടും മൂന്നാം സ്ഥാനത്ത് ലെപ്സിഗുമാണുള്ളത്. ഓരോ ടീമിനും ഒമ്പത് മല്‍സരങ്ങള്‍ വീതമാണ് സീസണില്‍ അവശേഷിക്കുന്നത്. കളിക്കാരും ഒഫീഷ്യലുകളും മെഡിക്കല്‍ ടീമും അടക്കം 300 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാവും. 10 മാധ്യമപ്രവര്‍ത്തകര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കളിക്കുന്നതിനിടെ മാസ്‌ക് ധരിക്കേണ്ട. ബാക്കിയുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് ശേഷമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയൂള്ളൂ.


Next Story

RELATED STORIES

Share it