Football

പ്രീമിയര്‍ ലീഗ് ജൂണ്‍ 20ന്; നാല് പുതിയ കൊറോണാ കേസ്

ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വെച്ച് നടത്തിയാണ് സീസണ്‍ പൂര്‍ത്തിയാക്കുക. ഓഗസ്റ്റിന് മുമ്പായി സീസണ്‍ അവസാനിപ്പിച്ച് പുതിയ സീസണിന് തുടക്കമിടും.

പ്രീമിയര്‍ ലീഗ് ജൂണ്‍ 20ന്; നാല് പുതിയ കൊറോണാ കേസ്
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ 20ന് തുടരാന്‍ ധാരണ. ക്ലബ്ബുകളുടെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ലീഗ് ജൂണ്‍ 20ന് തുടരാന്‍ ധാരണയായത്. നേരത്തെ താരങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ട പരിശീലനവും തുടര്‍ന്നിരുന്നു. ജൂണ്‍ 12നായിരുന്നു ലീഗ് തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വെച്ച് നടത്തിയാണ് സീസണ്‍ പൂര്‍ത്തിയാക്കുക. ഓഗസ്റ്റിന് മുമ്പായി സീസണ്‍ അവസാനിപ്പിച്ച് പുതിയ സീസണിന് തുടക്കമിടും.

അതിനിടെ ലീഗില്‍ പുതിയ നാല് പേര്‍ക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മൂന്നാം ഘട്ട ടെസ്റ്റിലാണ് നാല് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ലീഗില്‍ വിവിധ ക്ലബ്ബുകളിലെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. താരങ്ങളുടെ പേരു വിവരങ്ങള്‍ ക്ലബ്ബുകള്‍ പുറത്ത് വിട്ടിട്ടില്ല.

Next Story

RELATED STORIES

Share it