Football

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് യോഗ്യത

അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ലെസ്റ്റര്‍ ടോട്ടന്‍ഹാമിനോട് 4-2ന് തോറ്റത് ചെല്‍സിക്ക് തുണയായി.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ചാംപ്യന്‍സ് ലീഗ് യോഗ്യത
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ഇക്കുറി ചാംപ്യന്‍സ് ലീഗിലേക്ക് ലിവര്‍പൂളും ചെല്‍സിയും യോഗ്യത നേടി. അവസാന മല്‍സരത്തില്‍ ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യോഗ്യത നേടിയത്. മറ്റൊരു മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് ചെല്‍സി 2-1ന് തോറ്റങ്കിലും യോഗ്യത നേടി. പോയിന്റ് നിലയില്‍ ലെസ്റ്ററിനേക്കാള്‍ മുന്നിലായിരുന്നു ചെല്‍സി. അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ലെസ്റ്റര്‍ ടോട്ടന്‍ഹാമിനോട് 4-2ന് തോറ്റത് ചെല്‍സിക്ക് തുണയായി.


ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെ ലെസ്റ്റര്‍ യൂറോപ്പാ ലീഗിലേക്ക് യോഗ്യത നേടി. ഏഴാമത് ഫിനിഷ് ചെയ്ത ടോട്ടന്‍ഹാം യൂറോപ്പാ കോണ്‍ഫറന്‍സ് ലീഗിന് യോഗ്യത നേടി. സ്താംപടണിനെ 3-0ത്തിന് തോല്‍പ്പിച്ച് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെസ്റ്റ്ഹാമും യൂറോപ്പാ ലീഗിലേക്ക് ഇടം നേടി. ബ്രിങ്ടണോട് 2-0ത്തിന് ജയിച്ചെങ്കിലും യൂറോപ്പാ ലീഗ് യോഗ്യത നേടാന്‍ ആഴ്‌സണലിനായില്ല. 1995-96 സീസണിന് ശേഷം ആദ്യമായാണ് ആഴ്‌സണല്‍ യൂറോപ്പയില്‍ യോഗ്യത നേടാത്തത്.


നേരത്തെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെതിരേ അവസാന മല്‍സരത്തില്‍ 2-1ന്റെ ജയം നേടി. ലീഡ്‌സ് ഒമ്പതാം സ്ഥാനത്തും എവര്‍ട്ടണ്‍ 10ാം സ്ഥാനത്തും ഫിനിഷ് ചെയ്താണ് ഈ സീസണിന് പരിസമാപ്തി കുറിച്ചത്.




Next Story

RELATED STORIES

Share it