Football

ക്ലബ്ബ് ലോകകപ്പ്: മിന്നും ജയത്തോടെ റയല്‍ ഫൈനലിലേക്ക്

സെമി ഫൈനലില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ കാഷിമ ആന്റ്‌ലേഴ്‌സിനെയാണ് റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്. സൂപ്പര്‍ താരം ഗരേത് ബെയ്‌ലിന്റെ ഹാട്രിക്കാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്.

ക്ലബ്ബ് ലോകകപ്പ്: മിന്നും ജയത്തോടെ റയല്‍ ഫൈനലിലേക്ക്
X

അബുദാബി: ഫിഫ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലിലേക്കു മുന്നേറി നിലവിലെ ജേതാക്കളും യൂറോപ്യന്‍ ചാംപ്യന്‍മാരുമായ റയല്‍ മാഡ്രിഡ്. സെമി ഫൈനലില്‍ ഏഷ്യന്‍ ചാംപ്യന്‍മാരായ കാഷിമ ആന്റ്‌ലേഴ്‌സിനെയാണ് റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്. സൂപ്പര്‍ താരം ഗരേത് ബെയ്‌ലിന്റെ ഹാട്രിക്കാണ് റയലിന് അനായാസ ജയം സമ്മാനിച്ചത്.

44, 53, 55 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. 78ാം മിനിറ്റില്‍ ഷോമ ഡോയിയുടെ വകയായിരുന്നു കാഷിമയുടെ ആശ്വാസഗോള്‍.ഇതു നാലാം തവണയാണ് റയല്‍ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഏറ്റവുമധികം തവണ ഫൈനലിലെത്തിയ ടീമെന്ന റെക്കോര്‍ഡും അവരുടെ പേരില്‍ തന്നെയാണ്. സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലുമെല്ലാം സ്ഥിരത നിലനിര്‍ത്താന്‍ പാടുപെടുകയാണെങ്കിലും ക്ലബ്ബ് ലോകകപ്പില്‍ ഇതിന്റെ ക്ഷീണമൊന്നും റയലിനുണ്ടായിരുന്നില്ല.


നേരിട്ടു സെമി ഫൈനലിലേക്കു യോഗ്യത നേടിയ റയല്‍ എഎഫ്‌സി ചാംപ്യന്‍മാരായ എതിരാളികള്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു.കാഷിമയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ മിനിറ്റുകളില്‍ മികച്ച ചില നീക്കങ്ങളിലൂടെ അവര്‍ റയലിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പതിയെ കളിയിലേക്കു തിരിച്ചുവന്ന റയലിന് ലീഡ് നേടാന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ബെയ്‌ലും കരീം ബെന്‍സെമയും പാഴാക്കുകയായിരുന്നു.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയ ടീമായ അല്‍ ഐനാണ് റയലിന്റെ എതിരാളികള്‍. ആദ്യ സെമി ഫൈനലില്‍ അര്‍ജന്റീനയിലെ ഗ്ലാമര്‍ ടീമായ റിവര്‍പ്ലേറ്റിനെ അട്ടിമറിച്ചാണ് അല്‍ ഐന്‍ കലാശക്കളിക്കു യോഗ്യത നേടിയത്.




Next Story

RELATED STORIES

Share it