Football

സന്ദേശ് ജിങ്കന് പരിക്ക്; മൂന്നാഴ്ച പുറത്ത്

അടുത്ത ആഴ്ചയോടെ പരിശീലനം ആരംഭിക്കുമെന്നും സിബിനിക്ക് കോച്ച് അറിയിച്ചു.

സന്ദേശ് ജിങ്കന് പരിക്ക്; മൂന്നാഴ്ച പുറത്ത്
X


സെഗരിബ്: ക്രൊയേഷ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്റെ അരങ്ങേറ്റം വൈകും. പരിശീലനത്തിനിടെയാണ് ജിങ്കന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഇതോടെ താരം മൂന്നാഴ്ച പുറത്ത് ഇരിക്കേണ്ടി വരും. എച്ച്എന്‍കെ സിബിനിക്കിനു വേണ്ടിയാണ് ജിങ്കന്‍ ക്രൊയേഷ്യയില്‍ കളിക്കുന്നത്.രണ്ട് ദിവസത്തിന് ശേഷം റിജിക്കാ എഫ്‌സിക്കെതിരേയാണ് ജിങ്കന്റെ അരങ്ങേറ്റ മല്‍സരം. പരിക്കില്‍ നിന്നും താരം ഉടന്‍ മോചിതനാവുമെന്നും അടുത്ത ആഴ്ചയോടെ പരിശീലനം ആരംഭിക്കുമെന്നും സിബിനിക്ക് കോച്ച് അറിയിച്ചു.




Next Story

RELATED STORIES

Share it