- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് യോഗ്യത; യുവന്റസ്, എ സി മിലാന്‍, അറ്റ്‌ലാന്റ ഇന്നിറങ്ങും
ഇന്നത്തെ മല്‍സരത്തില്‍ റൊണാള്‍ഡോയും സംഘവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസില്‍ ആയ യുവന്റസ് ഇന്ന് സസുഓളയെ നേരിടും. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള സസുഓള അഞ്ചാം സ്ഥാനത്തുള്ള ബ്ലൂ ലേഡിക്ക് ഭീഷണി ഉയര്‍ത്തുമെന്നുറപ്പാണ്. യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായാണ് അവരുടെ പോരാട്ടം. ജയത്തില്‍ കുറഞ്ഞതൊന്നും സസുഓളയ്ക്കും ലക്ഷ്യമില്ല. യുവന്റസാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ എസി മിലാനോട് വന്‍ പരാജയം ഏറ്റുവാങ്ങിയാണ് വരുന്നത്.
ഇന്നത്തെ മല്‍സരത്തില്‍ റൊണാള്‍ഡോയും സംഘവും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. സസുഓളയ്‌ക്കെതിരേ വിജയിച്ചാലും ശനിയാഴ്ച നടക്കുന്ന ഇന്ററിനെതിരായ മല്‍സരവും 23നുള്ള ബോള്‍ഗാനയ്‌ക്കെതിരായ മല്‍സരവും യുവന്റസിന് ജയിക്കേണ്ടതുണ്ട്. പോരാത്തതിന് മറ്റ് ടീമുകളുടെ ജയപരാജയവും യുവന്റസിന്റെ യോഗ്യതയ്ക്കായി പരിഗണിക്കും. നാലാം സ്ഥാനത്തുള്ള എസി മിലാന്റെ ഇന്നത്തെ എതിരാളി ടൊറീനോയാണ്. മൂന്നാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ ബെനവെന്റോയുമായും ഏറ്റുമുട്ടും. യുവന്റസിന്റെ തൊട്ടുതാഴെയുള്ള ലാസിയോ പാര്‍മയെ നേരിടും. മല്‍സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി 12.15ന് ആരംഭിക്കും.
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMT