Football

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍-ചെല്‍സി മല്‍സരത്തിന് കൊവിഡ് ഭീഷണി

ഇന്ന് നടക്കേണ്ട സതാംപ്ടണ്‍-ന്യൂകാസില്‍ മല്‍സരം ഉപേക്ഷിച്ചു.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍-ചെല്‍സി മല്‍സരത്തിന് കൊവിഡ് ഭീഷണി
X


ആന്‍ഫീല്‍ഡ്: ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടക്കേണ്ട ലിവര്‍പൂള്‍-ചെല്‍സി മല്‍സരത്തിന് കൊവിഡ് ഭീഷണി. ലിവര്‍പൂള്‍ ടീമിലെ മൂന്ന് പ്രധാന താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ക്ലബ്ബ് അറിയിച്ചു. താരങ്ങളുടെ വിവരം ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. കൂടാതെ രണ്ട് താരങ്ങള്‍ പരിക്കിന്റെ പിടിയിലുമാണ്. എന്നാല്‍ മല്‍സരം ഒഴിവാക്കേണ്ടെന്ന നിലപാടിലാണ് ലീഗ് അധികൃതര്‍. ഒരു മല്‍സരം കളിക്കാനുള്ള താരങ്ങളും മൂന്ന് സബ് താരങ്ങളും ഉണ്ടെങ്കില്‍ മല്‍സരം ഉപേക്ഷിക്കേണ്ടെന്നാണ് നിലവിലെ നിയമം. നിരവധി താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ട സതാംപ്ടണ്‍-ന്യൂകാസില്‍ മല്‍സരം ഉപേക്ഷിച്ചു.




Next Story

RELATED STORIES

Share it