Football

സ്പാനിഷ് ലീഗ്; വിയ്യാറലിനെതിരേ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്

4-2ന് മുന്നിട്ട് നിന്ന വിയ്യാറലിനെ അവസാനനിമിഷങ്ങളിലെ രണ്ട് ഗോളോടെ ബാഴ്‌സ പിടിച്ചുകെട്ടുകയായിരുന്നു. മല്‍സരത്തില്‍ എട്ട് ഗോളുകളാണ് പിറന്നത്. 12, 16 മിനിറ്റുകളില്‍ കൗട്ടീനി, മാല്‍ക്കോം എന്നിവരുടെ ഗോളില്‍ ബാഴ്‌സയാണ് മുന്നില്‍ എത്തിയത്.

സ്പാനിഷ് ലീഗ്; വിയ്യാറലിനെതിരേ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്
X

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് ത്രില്ലറില്‍ വിയ്യാറലിനെ സമനിലയില്‍ കുരുക്കി ബാഴ്‌സലോണ. 4-2ന് മുന്നിട്ട് നിന്ന വിയ്യാറലിനെ അവസാനനിമിഷങ്ങളിലെ രണ്ട് ഗോളോടെ ബാഴ്‌സ പിടിച്ചുകെട്ടുകയായിരുന്നു. മല്‍സരത്തില്‍ എട്ട് ഗോളുകളാണ് പിറന്നത്. 12, 16 മിനിറ്റുകളില്‍ കൗട്ടീനി, മാല്‍ക്കോം എന്നിവരുടെ ഗോളില്‍ ബാഴ്‌സയാണ് മുന്നില്‍ എത്തിയത്.

എന്നാല്‍ 80ാം മിനിറ്റിനുള്ളില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ച് വിയ്യാറല്‍ മുന്നിട്ടു. ചുക്വൂസി, എകാമ്പി, ഇബോറ, ബക എന്നിവരാണ് വിയ്യാറലിനായി ഗോള്‍ നേടിയത്. മല്‍സരം കൈവിട്ടുപോവുമെന്ന നിലയില്‍ പുറത്തിരിക്കുന്ന മെസ്സിയെ ബാഴ്‌സയിറക്കി. 90ാം മിനിറ്റില്‍ മെസ്സി പ്രതീക്ഷ തെറ്റിച്ചില്ല. ഒരു സൂപ്പര്‍ ഗോള്‍. തുടര്‍ന്ന് മല്‍സരത്തിന്റെ അധികസമയത്ത്(90+3) സുവരാസിന്റെ വക സമനില ഗോള്‍. മാസ്മരിക തിരിച്ചുവരവില്‍ ബാഴ്‌സ സമനില പിടിച്ചു. ജിറോണയെ 2-0ത്തിന് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു. എസ്പാനിയോള്‍ ഗെറ്റാഫെ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it