Football

അഭ്യൂഹങ്ങള്‍ക്ക് വിരാമം; അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ കേരളത്തിലെത്തും

അഭ്യൂഹങ്ങള്‍ക്ക് വിരാമം; അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025 ഒക്ടോബറില്‍ കേരളത്തിലെത്തും
X

കൊച്ചി: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തില്‍ മെസ്സിയും സംഘവും ഫുട്‌ബോള്‍ കളിക്കുന്നത് 2025 ഒക്ടോബര്‍ മാസത്തിലാവും. അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തി.

ഈ വര്‍ഷം ജൂണില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാല്‍ അര്‍ജന്റീന പ്രയാസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ മാറ്റിയത്.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചു. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.





Next Story

RELATED STORIES

Share it