Football

സൂപ്പര്‍ ത്രില്ലറുകള്‍; യുനൈറ്റഡിന് ആഴ്‌സണല്‍ ഷോക്ക്; ലിവര്‍പൂളിന് ന്യൂകാസില്‍ ബ്ലോക്ക്, ചെല്‍സിയും സിറ്റിയും വിജയവഴിയില്‍

സൂപ്പര്‍ ത്രില്ലറുകള്‍; യുനൈറ്റഡിന് ആഴ്‌സണല്‍ ഷോക്ക്; ലിവര്‍പൂളിന് ന്യൂകാസില്‍ ബ്ലോക്ക്, ചെല്‍സിയും സിറ്റിയും വിജയവഴിയില്‍
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന സൂപ്പര്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ലിവര്‍പൂളിനും കാലിടറി. പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ മൂന്നാം ജയം മോഹിച്ചിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ആഴ്‌സണല്‍ വീഴ്ത്തി. എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്‌സണല്‍ വീഴ്ത്തി. ടിമ്പര്‍, സാലിബാ എന്നിവരാണ് ആഴ്‌സണലിനായി ഗോള്‍ നേടിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന്റെ വിജയകുതിപ്പിന് ബ്ലോക്കിട്ടത് ന്യൂകാസില്‍ യുനൈറ്റഡാണ്. 3-3ന് ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചുകെട്ടി. ജോണ്‍സ്, മുഹമ്മദ് സലാഹ്(ഡബിള്‍) എന്നിവര്‍ ലിവര്‍പൂളിനായി വലകുലിക്കി. ഇസഖ്, ഗോര്‍ഡോണ്‍, ഷെര്‍ എന്നിവര്‍ ന്യൂകാസിലിനായി ഗോള്‍ നേടി. ലീഗില്‍ ന്യൂകാസില്‍ 10ാം സ്ഥാനത്താണ്.



നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ മൂന്ന് ഗോളിന്റെ ജയവുമായാണ് സിറ്റി വിജയവഴിയില്‍ തിരിച്ചെത്തിയത്. സിറ്റിയ്ക്കായി ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡി ബ്രൂണി, ഡോക്കു എന്നിവര്‍ സ്‌കോര്‍ ചെയ്തു. വിജയകുതിപ്പ് തുടര്‍ന്ന് ചെല്‍സി സതാംപടണിനെതിരേ 5-1ന്റെ ജയവും സ്വന്തമാക്കി. ചെല്‍സിയ്ക്കായി ഡിസാസി, എന്‍കുന്‍കു, മാഡുകെ, പാല്‍മര്‍, സാഞ്ചോ എന്നിവര്‍ വലകുലിക്കി. ആസ്റ്റണ്‍ വില്ല ബ്രന്റ്‌ഫോഡിനെ 3-1ന് പരാജയപ്പെടുത്തി. വോള്‍വ്‌സിനെതിരേ എവര്‍ടട്ടണ്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടി.


ജയത്തോടെ ചെല്‍സി രണ്ടാം സ്ഥാനത്തെത്തി. ഇതേ പോയിന്റുമായി ആഴ്‌സണല്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ സിറ്റി നാലാം സ്ഥാനത്താണ്. സമനിലയാണെങ്കിലും ലിവര്‍പൂളിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല.





Next Story

RELATED STORIES

Share it