Football

സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇറ്റാലിയന്‍ ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും കൈക്കലാക്കി.

സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
X

മിലാന്‍: ലോക ഫുട്‌ബോളില്‍ മിന്നും താരങ്ങളിലൊരാളായിരുന്ന സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് ഫുട്‌ബോളിനോട് വിട പറഞ്ഞു. 41 കാരനായ ഇബ്രാ നിലവില്‍ എസി മിലാന് വേണ്ടിയാണ് കളിക്കുന്നത്. പരിക്ക് കാരണം താരം ഈ സീസണില്‍ നാല് മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. സാന്‍ സിറോയില്‍ നടന്ന അവസാന മല്‍സരത്തില്‍ ഇബ്രാ ടീമിനായി ഇറങ്ങിയുന്നു. താരത്തിന് മിലാന്റെ ഹോം ഗ്രൗണ്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രയപ്പാണ് ആരാധകര്‍ നല്‍കിയത്. ''ഞാന്‍ ഫുട്ബോളിനോട് വിട പറയുന്നു, ഒരിക്കലും നിങ്ങളോടല്ല'', വെറ്ററന്‍ സ്ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പടിയിറങ്ങുമ്പോള്‍ മൈതാനവും ഗ്യാലറിയുമെല്ലാം കണ്ണീരില്‍ കുതിര്‍ന്നിരുന്നു. 24 വര്‍ഷത്തെ ഐതിഹാസിക കരിയറിന് സ്ലാട്ടന്‍ സാന്‍ സിറോയിലെ കാണികള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി തിരശ്ശീലയിട്ടു. ഹെല്ലസ് വെറോണയ്ക്കെതിരെ ആയിരുന്നു അവസാന മല്‍സരം.


സ്വീഡിഷ് സൂപ്പര്‍ താരത്തിന്റെ മിലാനുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കും. വിട്ടുമാറാത്ത പരിക്ക് മൂലം കരാര്‍ പുതുക്കില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. ''ഇന്ന് രാവിലെ ഞാന്‍ നേരത്തേ ഉണര്‍ന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, ദൈവം പോലും കരയുകയായിരുന്നു എന്ന് ഞാന്‍ കരുതി'' സ്ലാട്ടന്‍ പുഞ്ചിരിയോടെ പറഞ്ഞു. സ്ലാട്ടന്‍ മൈതാനം വിടുമ്പോള്‍ സ്റ്റേഡിയത്തിന്റെ ഒരറ്റത്ത് 'ഗോഡ്ബൈ' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ന്നു. ആരാധകരും മിലാന്‍ ടീമംഗങ്ങളും കരയുകയായിരുന്നു. പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തിയ സ്ലാട്ടന്‍ ഇറ്റാലിയന്‍ ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും കൈക്കലാക്കി.

സ്വീഡനിലെ മാല്‍മോ ക്ലബ്ബിലൂടെ കളിച്ചു തുടങ്ങിയ താരം, പിന്നീട് നെതര്‍ലാന്‍ഡ് ക്ലബ്ബ് അയാക്സ്, ഇറ്റാലിയന്‍ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍മിലാന്‍, എസി മിലാന്‍, സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മൈന്‍, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയ്ക്കായി യൂറോപ്പില്‍ ബൂട്ട് കെട്ടി.








Next Story

RELATED STORIES

Share it