Football

ഇറ്റലിയില്‍ യുവന്റസിന് ആദ്യ തോല്‍വി; ലീഗ് കപ്പിലും ആഴ്‌സണല്‍ വീണു

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടണെ നേരിടും.

ഇറ്റലിയില്‍ യുവന്റസിന് ആദ്യ തോല്‍വി; ലീഗ് കപ്പിലും ആഴ്‌സണല്‍ വീണു
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് സീസണിലെ ആദ്യ തോല്‍വി. ഫിയറൊന്റീനയാണ് എതിരില്ലാത്ത മൂന്ന് ഗോളിന് യുവന്റസിനെ തോല്‍പ്പിച്ചത്. 18ാം മിനിറ്റല്‍ ജു കുഡ്രാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് യുവന്റസ് കളിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അന്യം നിന്നു. താരത്തിന്റെ ഒരു ഹെഡര്‍ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തോല്‍വിയോടെ യുവന്റസ് ലീഗില്‍ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. ഈ സീസണില്‍ യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഏക ടീമെന്ന റെക്കോഡ് ഇതോടെ എ സി മിലാന് സ്വന്തമായി. നേരത്തെ യുവന്റസും മിലാനുമായിരുന്നു ഈ റെക്കോഡ്. ലീഗില്‍ എ സി മിലാന്‍, ഇന്റര്‍ മിലാന്‍, നപ്പോളി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

ഇംഗ്ലിഷ് ലീഗ് കപ്പിലും ആഴ്‌സണലിന് തോല്‍വി. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നാണ് ആഴ്‌സണല്‍ തോറ്റത്. ആദ്യം ആഴ്‌സണല്‍ പൊരുതിയെങ്കിലും പിന്നീട് തകരുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ 15ാം സ്ഥാനത്തുള്ള ആഴ്‌സണലിന് ഈ തോല്‍വി വീണ്ടും ആഘാതമായിരിക്കുകയാണ്. ജയത്തോടെ സിറ്റി സെമി ഫൈനലില്‍ കടന്നു. ഗബ്രിയേല്‍ ജീസസ്, മെഹറസ്, ഫോഡന്‍, ലപോര്‍റ്റേ എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ ലകാസ്‌റ്റെയുടെ വകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ന്യൂകാസിലിനെ ബ്രന്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടണെ നേരിടും. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം രാത്രി 1.30നാണ്. ഇരു ടീമും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ഫോമിലാണ്. എവര്‍ട്ടണ്‍ താരം ഹമാസ് റൊഡ്രിഗസ് ഇന്ന് ടീമിനായി കളിക്കില്ല. മറ്റൊരു ക്വാര്‍ട്ടറില്‍ ടോട്ടന്‍ഹാം സ്‌റ്റോക്കിനെ നേരിടും.



Next Story

RELATED STORIES

Share it