Football

യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടി; പങ്കെടുക്കുന്ന താരങ്ങളെ വിലക്കും

പങ്കെടുക്കുന്ന താരങ്ങളെ ഒരു ദേശീയ മല്‍സരത്തിലും അണിനിരത്തില്ലെന്നും യുവേഫാ അറിയിച്ചു.

യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടി; പങ്കെടുക്കുന്ന താരങ്ങളെ വിലക്കും
X


സൂറിച്ച്: യൂറോപ്പില്‍ പുതുതായി രൂപം കൊണ്ട യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിന് തിരിച്ചടിയായി യുവേഫായുടെ പ്രഖ്യാപനം. ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളെ ലോകകപ്പ്, യൂറോ എന്നിവയില്‍ നിന്ന് വിലക്കുമെന്ന് യുവേഫാ അറിയിച്ചു. സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളെ ഒരു ദേശീയ മല്‍സരത്തിലും അണിനിരത്തില്ലെന്നും യുവേഫാ അറിയിച്ചു. ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേദനയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന താരങ്ങള്‍ പിന്‍മാറണമെന്ന് യുവേഫാ ആവശ്യപ്പെട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ആഴ്‌സണല്‍, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് , എസി മിലാന്‍, ബാഴ്‌സലോണ, ചെല്‍സി, ടോട്ടന്‍ഹാം എന്നീ ക്ലബ്ബുകളാണ് യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗിലേക്ക് ചേക്കേറിയത്. ഇവര്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പിന്‍മാറിയാണ് സൂപ്പര്‍ ലീഗിലേക്ക് നീങ്ങിയത്. താരങ്ങളെ വിലക്കുമെന്ന് ഫിഫയും നേരത്തെ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it