Football

കോപ്പയില്‍ ജയിച്ച് തുടങ്ങി ഉറുഗ്വെ; യൂറോയില്‍ ജര്‍മ്മനിയും സ്വിസും പ്രീക്വാര്‍ട്ടറില്‍

കോപ്പയില്‍ ജയിച്ച് തുടങ്ങി ഉറുഗ്വെ; യൂറോയില്‍ ജര്‍മ്മനിയും സ്വിസും പ്രീക്വാര്‍ട്ടറില്‍
X

ഫ്‌ളോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാനമയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഉറുഗ്വായ്ക്കു വിജയത്തുടക്കം. മാക്‌സിമിലിയാനോ അറാജോ (16ാം മിനിറ്റ്), ഡാര്‍വിന്‍ നുനെസ് (85), മത്യാസ് വിന (91) എന്നിവരാണു യുറഗ്വായുടെ ഗോള്‍ സ്‌കോറര്‍മാര്‍. അവസാന മിനിറ്റില്‍ അമിര്‍ മുറില്ലോ (94) പാനമയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും വ്യക്തമായ ആധിപത്യം ഉറുഗ്വായ്ക്കു മത്സരത്തിലുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത ഉറുഗ്വായ് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടുകയായിരുന്നു. രണ്ടാം പകുതിയില്‍ പാനമ കൂടുതല്‍ ശക്തമായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒരു ഗോള്‍ മാത്രമാണു നേടാനായത്. ജയത്തോടെ മൂന്നു പോയിന്റുമായി സി ഗ്രൂപ്പില്‍ ഉറുഗ്വായ് ഒന്നാം സ്ഥാനത്തെത്തി.

ഉറുറഗ്വായ് താരം ലൂയി സ്വാരെസ് പാനമയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. മുഴുവന്‍ സമയവും 37 കാരനായ സ്വാരെസിനു ബെഞ്ചിലായിരുന്നു സ്ഥാനം. 28ന് ബൊളീവിയയ്‌ക്കെതിരെയാണ് ഉറുഗ്വായുടെ അടുത്ത മത്സരം.

ഫ്രാങ്ക്ഫുര്‍ട്ട് (ജര്‍മനി): എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യൂറോ കപ്പിന്റെ ആതിഥേയരായ ജര്‍മനിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അപ്രതീക്ഷിത സമനില. സ്‌കോര്‍: സ്വിറ്റ്‌സര്‍ലന്‍ഡ് 1, ജര്‍മനി 1. യുവതാരം ഡാന്‍ എന്‍ഡോയെയാണു (28ാം മിനിറ്റ്) സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്. ജര്‍മന്‍ ബുന്ദസ്ലിഗയില്‍ കളിച്ചിരുന്നതും ഇപ്പോള്‍ കളിക്കുന്നതുമായ 11 'സ്വിസ് മെയ്ഡ്' താരങ്ങളുടെ കരുത്തിലും പരിചയത്തിലുമാണ് ജര്‍മനിയെ സ്വിറ്റ്‌സര്‍ലന്‍ഡ് തളച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമനിലയാണെങ്കിലും എല്ലാ ഗ്രൂപ്പുകളില്‍ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരിലെങ്കിലും ഉള്‍പ്പെടും എന്നതിനാല്‍ 2 ജയവുമായി ജര്‍മനി ഇതിനകം പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. ജര്‍മനിക്കെതിരായ ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡും നോക്കൗട്ട് ഘട്ടത്തിലെത്തി.




Next Story

RELATED STORIES

Share it