Football

സിദാന്‍ ഈ സീസണ്‍ അവസാനം റയല്‍ മാഡ്രിഡ് വിടും

കഴിഞ്ഞ തവണ അവര്‍ സ്പാനിഷ് ലീഗ് കിരീടവും നേടിയിരുന്നു.

സിദാന്‍ ഈ സീസണ്‍ അവസാനം റയല്‍ മാഡ്രിഡ് വിടും
X


മാഡ്രിഡ്: റയല്‍ മാഡ്രിഡ് കോച്ച് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ ഈ സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കും. സെവിയ്യക്കെതിരായ മല്‍സരത്തിന് മുന്നോടിയായി സിദാന്‍ തന്നെയാണ് ഇക്കാര്യം ടീമംഗങ്ങളോട് വെളിപ്പെടുത്തിയത്. നിലവില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് കിരീടം നേടുന്ന കാര്യവും സംശയത്തിലാണ്. നേരത്തെ അവര്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ പുറത്തായിരുന്നു. നിരവധി കിരീടനേട്ടങ്ങള്‍ക്ക് പിറകെ 2018ലാണ് സിദാന്‍ ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് 2019ല്‍ വീണ്ടും റയലിലേക്ക് സിദാന്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ തവണ അവര്‍ സ്പാനിഷ് ലീഗ് കിരീടവും നേടിയിരുന്നു.




Next Story

RELATED STORIES

Share it