Sports

സ്‌പോര്‍ട്‌സ് സിറ്റിയുമായി ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്

എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ രണ്ടേക്കര്‍ സ്ഥലത്താണ് സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 25ന് ഉദ്ഘാടനം ചെയ്യും.ചാംപ്യന്‍മാര്‍ എന്നതിന്റെ സ്പാനിഷ് വാക്കായ 'കാംപിയോനസ്' എന്നാണ് സ്‌പോര്‍ട്‌സ് സിറ്റിക്കു പേര് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാവുന്ന സിന്തറ്റിക് ടര്‍ഫും റോളര്‍ സ്‌കേറ്റിങ് ട്രാക്കും റോളര്‍ ബോള്‍ കോര്‍ട്ടുമാണ് ഒരുക്കിയിക്കുന്നത്. കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച കായിക സൗകര്യങ്ങളൊരുക്കുകയെന്നാണ് സ്‌പോര്‍ട്‌സ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു.

സ്‌പോര്‍ട്‌സ് സിറ്റിയുമായി ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്
X

കൊച്ചി: സ്‌പോര്‍ട്‌സ് സിറ്റിയുമായി ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്. നാല് സുഹൃത്തുക്കളുമായി ചേര്‍ന്ന് ശ്രീജേഷിന്റെ നേതൃത്വത്തില്‍ എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ രണ്ടേക്കര്‍ സ്ഥലത്താണ് സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 25ന് ഉദ്ഘാടനം ചെയ്യും.ചാംപ്യന്‍മാര്‍ എന്നതിന്റെ സ്പാനിഷ് വാക്കായ 'കാംപിയോനസ്' എന്നാണ് സ്‌പോര്‍ട്‌സ് സിറ്റിക്കു പേര് നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാവുന്ന സിന്തറ്റിക് ടര്‍ഫും റോളര്‍ സ്‌കേറ്റിങ് ട്രാക്കും റോളര്‍ ബോള്‍ കോര്‍ട്ടുമാണ് ഒരുക്കിയിക്കുന്നത്. കേരളത്തിലെ താരങ്ങള്‍ക്ക് മികച്ച കായിക സൗകര്യങ്ങളൊരുക്കുകയെന്നാണ് സ്‌പോര്‍ട്‌സ് സിറ്റിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു.

പദ്ധതി പൂര്‍ണതോതിലെത്തുന്നതോടെ കേരളത്തിലെ കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനാകും. ദേശീയ, രാജ്യാന്തര തലങ്ങളില്‍ മല്‍സരിക്കുന്ന കായികതാരങ്ങള്‍ക്കു പരിശീലനത്തിന് ഇളവു നല്‍കും. കായികതാല്‍പര്യമുള്ള നിര്‍ധന കുട്ടികള്‍ക്കു സൗജന്യ പരിശീലന സൗകര്യവും ഏര്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ മറ്റൊരു സ്ഥലത്തു ഹോക്കി പരിശീലനത്തിനുള്ള സൗകര്യവുമൊരുക്കും. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമം തടയുന്നതിനുള്ള സെല്‍ഫ് ഡിഫെന്‍സിന്റെ ഭാഗമായി കരാട്ടെ പരിശീലനവും ഒരുക്കുമെന്നും ശ്രീജേഷ് പറഞ്ഞു.

യോഗ പരിശീലന സൗകര്യവുമുണ്ടാവും. സാധാരണ നിലയില്‍ ഓഡിറ്റോറിയങ്ങളിലാണ് യോഗം പരിശീലനം നടത്താറുള്ളത് എന്നുള്ളതിനാല്‍ വ്യത്യസ്തമായി ശാന്തമായ ഓപ്പണ്‍ ഗ്രൗണ്ടില്‍ യോഗ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് സ്‌പോര്‍ട്‌സ് സിറ്റി സിഇഒ നിസാര്‍ ഇബ്രാഹിം പറഞ്ഞു.രണ്ടാം ഘട്ടമായി ആറു മാസത്തിനുള്ളില്‍ 10 ബാഡ്മിന്റന്‍ കോര്‍ട്ടുകളും വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളും ജിംനേഷ്യവും ആരംഭിക്കും. ശ്രീജേഷിനെക്കൂടാതെ എറണാകുളം സ്വദേശികളായ നിസാര്‍ ഇബ്രാഹിം, എം മുരളീധരന്‍, സുരേഷ് ഗോപിനാഥന്‍ എന്നിവരാണു മറ്റു സംരംഭകര്‍.സ്‌പോര്‍ട്‌സ് സിറ്റിയുടെ ഉദ്ഘാടനം 25 ന് വൈകുന്നേരം അഞ്ചിന് ചാലക്കുടി എംപി ബെന്നി ബെഹനാന്‍ നിര്‍വഹിക്കും. ജില്ലാ കലക്റ്റര്‍ എസ് സുഹാസ് മുഖ്യാതിഥിയായാകും. ശ്രീജേഷ് അധ്യക്ഷത വഹിക്കും.

Next Story

RELATED STORIES

Share it