News

സ്ത്രീവിരുദ്ധ പരാമര്‍ശം; പാണ്ഡ്യയെ പരസ്യകമ്പനിയും കൈയൊഴിഞ്ഞു

പുരുഷ ഷേവിങ് റേസര്‍ കമ്പനിയായ ജില്ലറ്റാണ് പാണ്ഡ്യയുമായുള്ള കരാര്‍ അവസാനിപ്പിച്ചത്

സ്ത്രീവിരുദ്ധ പരാമര്‍ശം; പാണ്ഡ്യയെ പരസ്യകമ്പനിയും കൈയൊഴിഞ്ഞു
X

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയെ പരസ്യബ്രാന്‍ഡുകളും കൈയൊഴിയുന്നു. പുരുഷ ഷേവിങ് റേസര്‍ കമ്പനിയായ ജില്ലറ്റ് പാണ്ഡ്യയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. പാണ്ഡ്യയുടെ പരാമര്‍ശങ്ങള്‍ കമ്പനിയുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മറ്റൊരു തീരുമാനമുണ്ടാവുന്നതുവരെ പാണ്ഡ്യയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. പാണ്ഡ്യക്ക് ജില്ലറ്റ് ഉള്‍പ്പടെ ഏഴ് ബ്രാന്‍ഡുകളുമായാണ് കരാറുണ്ടായിരുന്നത്.

ഒരു സ്വകാര്യടെലിവിഷന്‍ ഷോയിലെ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നത്. ബിസിസിഐ രണ്ടു മല്‍സരങ്ങളില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ആസ്‌ത്രേലിയയില്‍നിന്നും നാട്ടിലേക്കു മടങ്ങി. ഏഷ്യ കപ്പിനുശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ പാണ്ഡ്യക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ വിവാദപരാമര്‍ശംകൊണ്ട് സംഭവിച്ചിരിക്കുന്നത്. ജര്‍മന്‍ കായികവസ്ത്രനിര്‍മാണ കമ്പനിയായ പ്യൂമ, ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ക്യുവര്‍ഫിറ്റ് എന്നിവരാണ് കെ എല്‍ രാഹുലുമായി കരാറുണ്ടാക്കിയിരുന്നത്. ഈ കരാര്‍ തുടരണമോയെന്നത് സംബന്ധിച്ച് അടുത്തദിവസംതന്നെ തീരുമാനമുണ്ടാവും.

Next Story

RELATED STORIES

Share it