Others

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായ് ചാനുവിന് റെക്കോര്‍ഡോടെ സ്വര്‍ണം, ഇന്ത്യയുടെ ആദ്യസ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായ് ചാനുവിന് റെക്കോര്‍ഡോടെ സ്വര്‍ണം, ഇന്ത്യയുടെ ആദ്യസ്വര്‍ണം
X

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനു സൈഖോം ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. സ്‌നാച്ചില്‍ 84 കിലോ ഉയര്‍ത്തി മല്‍സരം തുടങ്ങിയ മിരാബായ് തന്റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തിയ ചാനു ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ക്ലീന്‍ ആന്റ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചാനു സ്വര്‍ണം ഉറപ്പിച്ചിരുന്നു.

ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. ശനിയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2022ല്‍ ഇന്ത്യ മെഡല്‍ അക്കൗണ്ട് തുറന്നത് സങ്കേത് മഹാദേവ് സാര്‍ഗറിലൂടെയാണ്. സ്‌നാച്ചില്‍ ആദ്യശ്രമത്തില്‍ 86ഉം രണ്ടാം ശ്രമത്തില്‍ 88ഉം കിലോ ഗ്രാം ഉയര്‍ത്തിയശേഷം 90 കിലോ ഗ്രാം ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടെങ്കിലും അപ്പോഴേക്കും എതിരാളികളെക്കാള്‍ 12 കിലോ ഗ്രാമിന്റെ ലീഡുമായി ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുകൂടിയായ ചാനു എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരാബായ് ഇതേ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 207 കിലോ ഉയര്‍ത്തിയ മീരാബായിയുടെ പേരില്‍ തന്നെയാണ് ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡും. മറ്റ് മല്‍സരങ്ങളില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തു (5-0). വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ഗയാനയെ തകര്‍ത്തു(3-0). സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ ശ്രീലങ്കയുടെ ഷാമില്‍ വക്കീലിനെ മറികടന്നു(3-0). വനിതകളില്‍ ജോഷ്‌ന ചിന്നപ്പ ബാര്‍ബഡോസിന്റെ മെഗാന്‍ ബെസ്റ്റിനെ കീഴടക്കി(3-0).

Next Story

RELATED STORIES

Share it