- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോക്‌സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്‍മാന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഇതിഹാസ ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ ജോര്‍ജ്ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാംപ്യന്‍നായിരുന്നു. ഫോര്‍മാന്റെ കുടുംബമാണ് മരണവിവരം വെളിപ്പെടുത്തിയത്. എന്നാല്‍ മരണം കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ബിഗ് ജോര്‍ജ്ജ് എന്നാണ് താരം അറിയപ്പെട്ടത്. 1968 ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. പ്രമുഖ ബോക്‌സര്‍ ജോ ഫ്രേസറിയറെ 1973ല്‍ പരാജയപ്പെടുത്തിയതോടെയാണ് ഫോര്‍മാന്‍ പ്രശ്‌സതനായത്. 1974ല്‍ ഇതിഹാസ താരം മുഹമ്മദലിയോട് പരാജയപ്പെട്ടു. 1977ല്‍ ജിമ്മി യങുമായുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷമാണ് പ്രഫഷനല്‍ ബോക്‌സിങില്‍ നിന്ന് വിട്ട്‌നിന്നത്.

പിന്നീട് 10 വര്‍ഷത്തിന് ശേഷം റിങ്ങിലേക്ക് തിരിച്ചെത്തിയ ഫോര്‍മാന്‍ പിന്നീടു നടത്തിയ മുന്നേറ്റം കായിക പ്രേമികള്‍ക്ക് വിസ്മയമായി. 1994ല്‍ 46-ാം വയസ്സില്‍, തോല്‍വി അറിയാതെ മുന്നേറിയ മൈക്കല്‍ മൂററിനെ തോല്‍പ്പിച്ച് വീണ്ടും ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. ഏവരെയും ഞെട്ടിച്ച ഈ പ്രകടനത്തിലൂടെ ലോക ചാമ്പ്യനാകുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും ഫോര്‍മാന് സ്വന്തമായി.

1960കളില്‍ തുടങ്ങിയ കരിയര്‍ 1997ലാണ് ഫോര്‍മാന്‍ അവസാനിപ്പിച്ചത്. 60കളില്‍ ചക് വെപണര്‍, 70കളില്‍ ജോ ഫ്രേസിയറും മുഹമ്മദലിയും, 80കളില്‍ ഡൈ്വറ്റ് മുഹമ്മദ് ഖ്വാസി, 90കളില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്, മൈക്ക് ടൈസന്‍ തുടങ്ങിയ വമ്പന്മാരുമായി ഏറ്റുമുട്ടിയ ഫോര്‍മാന്‍ തലമുറകള്‍ക്ക് പ്രചോദനമായി. കരിയറിലാകെ 81 മത്സരങ്ങളില്‍ 76ലും ജയം (ഇതില്‍ 68 നോക്കൗട്ട് മത്സരങ്ങള്‍) സ്വന്തമാക്കിയ ഫോര്‍മാന്‍ അഞ്ച് തോല്‍വി മാത്രമാണ് വഴങ്ങിയത്.
RELATED STORIES
സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMT