Others

ഒളിംപിക്‌സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍ തിരിച്ചെടുത്തേക്കും

ഒളിംപിക്‌സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍ തിരിച്ചെടുത്തേക്കും
X

പാരിസ്: പാരിസ് ഒളിംപിക്‌സിലെ 66 കിലോ വനിതാ വിഭാഗം ബോക്‌സിങ്ങിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ അള്‍ജീരിയയുടെ ഇമാനെ ഖലീഫ് വീണ്ടും വിവാദത്തില്‍. ഇമാനെ പുരുഷനാണെന്ന് കാണിച്ചു മറ്റൊരു മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. ഖലീഫിന് ആന്തരിക വൃഷണങ്ങളും പുരുഷ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിരിയ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.

റിപ്പോര്‍ട്ടില്‍ ഖലീഫിനെ കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗര്‍ഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പാരിസ് ഒളിംപിക്സിനിടെ ഇമാനെ പുരുഷനാണെന്ന് ആരോപിച്ചു എതിരാളികള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവരില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപുമുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തി സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയാണ് അവര്‍ പാരിസ് വിട്ടത്.







Next Story

RELATED STORIES

Share it