Others

ഒളിംപിക്‌സ്; അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഫൈനലില്‍

29 കാരനായ ഫൗദ് മിര്‍സ 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഒളിംപിക്‌സ്; അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഫൈനലില്‍
X

ടോക്കിയോ: ഒളിംപിക്‌സില്‍ അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഫൈനലില്‍ പ്രവേശിച്ചു. വ്യക്തിഗതാ ഇനത്തിലാണ് താരത്തിന്റെ നേട്ടം. ഒളിംപിക്‌സില്‍ ആദ്യമായാണ് ഇന്ത്യ ഈ വിഭാഗത്തില്‍ മല്‍സരിക്കുന്നത്. 47.20 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഫൗദ് മിര്‍സ ഫൈനലിലേക്ക് യോഗ്യത നേടിയത്. 51 പേരാണ് യോഗ്യത റൗണ്ടില്‍ മല്‍സരിച്ചത്. ഇതില്‍ 25 പേര്‍ ഫൈനലില്‍ മാറ്റുരയ്ക്കും. 29 കാരനായ ഫൗദ് മിര്‍സ 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.




Next Story

RELATED STORIES

Share it