- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
സ്പെയിന്, ബാഴ്സ ടീമുകളില്‍ ഇനിയെസ്റ്റ- ഷാവി- ബുസ്കറ്റ്സ് സഖ്യമായിരുന്നു ടിക്കി- ടാക്ക എന്ന വിഖ്യാത പാസിങ് ഗെയിം ആവിഷ്കരിച്ചത്.

മാഡ്രിഡ്: ബാഴ്സലോണ-സ്പെയിന് ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 40കാരനായ സ്പെയിന് താരം 24 വര്‍ഷത്തെ ഫുട്ബോള്‍ കരിയറിനാണ് വിരാമമിട്ടത്. നിലവില്‍ യുഎഇ ക്ലബ്ബിന് വേണ്ടിയാണ് കളിച്ചിരുന്നുത്. ഇനിയേസ്റ്റയുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ എന്ന പേര് താരത്തിന് തന്നെ സ്വന്തമാണ്.
ലോകത്തിലെ ഏറ്റവും മികച്ച മിഡഫീള്‍ഡര്‍മാരില്‍ ഒരാള്‍ ബൂട്ടഴിക്കുന്നത്. സ്പെയിനിന്റെ ലോകകപ്പ് നേട്ടത്തിനും ബാഴ്സലോണയുടെ നിരവധി നേട്ടങ്ങള്‍ക്കും വിത്തു പാകിയ നിര്‍ണായക താരമാണ് കളമൊഴിയുന്നത്. മധ്യനിരയുടെ ബുദ്ധി കേന്ദ്രമായി ഒരു കാലത്ത് ഫുട്ബോള്‍ മൈതാനത്തു നിറഞ്ഞു നിന്ന താരമാണ് ഇനിയെസ്റ്റ. സ്പെയിന്, ബാഴ്സ ടീമുകളില്‍ ഇനിയെസ്റ്റ- ഷാവി- ബുസ്കറ്റ്സ് സഖ്യമായിരുന്നു ടിക്കി- ടാക്ക എന്ന വിഖ്യാത പാസിങ് ഗെയിം ആവിഷ്കരിച്ചത്.
അന്താരാഷ്ട്ര കരിയറില്‍ നിന്നു 2018ല്‍ വിരമിച്ച താരം പിന്നീട് ക്ലബ് ഫുട്ബോളില്‍ കളി തുടരുകയായിരുന്നു. 2002 മുതല്‍ 2018 വരെ നീണ്ട കരിയറാണ് ബാഴ്സയില്‍ ഇനിയേസ്റ്റയ്ക്കുള്ളത്. 674 മത്സരങ്ങള്‍. 57 ഗോളുകള്‍. 135 അസിസ്റ്റുകള്‍. ക്ലബ് കരിയറില്‍ ബാഴ്സയ്ക്കൊപ്പം അവിസ്മരണീയ നേട്ടങ്ങള്‍. 4 ചാംപ്യന്‍സ് ലീഗ്, 3 ക്ലബ് ലോകകപ്പ്, 9 ലാലിഗ, 3 യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, 6 സ്പാനിഷ് കപ്പ്, 7 സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ താരം സ്വന്തമാക്കിയിരുന്നു.
സ്പെയിനിനെ കന്നി ലോക കിരീടത്തിലേക്ക് നയിച്ച താരമെന്ന ഒരിക്കലും മായാത്ത അനുപമ നേട്ടം ഇനിയെസ്റ്റയ്ക്ക് സ്വന്തമാണ്. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ ഇനിയെസ്റ്റ നേടിയ ഗോളാണ് നെതര്‍ലന്‍ഡ്സിനെതിരെ സ്പെയിനിനു ലോക കിരീടം സമ്മാനിച്ചത്. 116ാം മിനിറ്റിലാണ് വിജയം നിര്‍ണയിച്ച ആ ചരിത്ര ഗോളിന്റെ പിറവി. 2018ല്‍ ബാഴ്സലോണയില്‍ നിന്നു പടിയിറങ്ങിയ താരം പിന്നീട് 5 വര്‍ഷം ജപ്പാനിലാണ് കളിച്ചത്. ജാപ്പനിസ് ടീം വിസല്‍ കോബ് ടീമിനായി താരം 5 സീസണുകള്‍ കളിച്ചു. കഴിഞ്ഞ വര്‍ഷം യുഎഇ പ്രൊ ലീഗ് ടീം എമിറെറ്റിസിനായും കളിച്ചു.
താരത്തിന് ആശംസകളുമായി അര്‍ജന്റീന നായകനും ഇതിഹാസവുമായ ലയണല്‍ മെസി രംഗത്ത് എത്തി. 'എന്റെ കൂടെ പന്ത് തട്ടിയ സഹ താരങ്ങളില്‍ ഏറ്റവും മാന്ത്രികതയുള്ള മനുഷ്യന്. ഒപ്പം കളിക്കാന്‍ ഏറെ ആഗ്രഹിച്ച, ആസ്വദിച്ച സഹ താരങ്ങളില്‍ ഒരാള്‍. പന്ത് നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു. അതുപോലെ ഞങ്ങളും. നിങ്ങള്‍ ഒരു പ്രതിഭാസമാണ്. എല്ലാ ആശംസകളും'- മെസി കുറിച്ചു.സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം നിരവധി മല്‍സരങ്ങള്‍ ഇനിയേസ്റ്റ കളിച്ചിരുന്നു. സ്പാനിഷ് ഫുട്ബോളിലെ ഒന്നാം നമ്പര്‍ താരമെന്ന പദവിക്ക് ഇനിയേസ്റ്റ് മാത്രമായിരുന്നു അര്‍ഹന്‍. സ്പാനിഷ് ഫുട്ബോളിലെ ഇതിഹാസങ്ങളിലെ പ്രമുഖന് എന്നാണ് റയല്‍ മാഡ്രിഡ് താരത്തിനെ അഭിസംബോധന ചെയ്തത്.
RELATED STORIES
കേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMT