Special

മെസ്സിയെ സ്വന്തമാക്കാന്‍ പിഎസ്ജിയും ചെല്‍സിയും തമ്മില്‍ വന്‍ മല്‍സരം

ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ അടിയന്തര യോഗമാണ് ചെല്‍സി ഉടമ റോമാന്‍ അബ്രോമിവിച്ച് ഇന്ന് വിളിച്ചിരിക്കുന്നത്.

മെസ്സിയെ സ്വന്തമാക്കാന്‍ പിഎസ്ജിയും ചെല്‍സിയും തമ്മില്‍ വന്‍ മല്‍സരം
X


ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണ എഫ് സി തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്.സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും താരമൂല്യമുള്ള ഫുട്‌ബോള്‍ താരമായ ലയണ്‍ മെസ്സിയെ സ്വന്തമാക്കാന്‍ ഇതിനോടകം തന്നെ ക്ലബ്ബുകള്‍ രംഗത്ത് വന്നിരുന്നു.കഴിഞ്ഞ വര്‍ഷം ക്ലബ്ബ് വിടുമെന്ന പ്രഖ്യാപിച്ച മെസ്സിക്കായി ആദ്യം ട്രാന്‍സ്ഫര്‍ വിപണിയില്‍ എത്തിയത് താരത്തിന്റെ ഇഷ്ട കോച്ചായ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ ഈ സീസണില്‍ സിറ്റി മെസ്സിക്കായുള്ള മല്‍സരത്തില്‍ നിന്നും പിന്നോട്ടടിച്ചു. മെസ്സി ബാഴ്‌സയില്‍ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സിറ്റി ആസ്റ്റണ്‍ വില്ലയുടെ ഇംഗ്ലണ്ട് താരം ഗ്രീലിഷിനെ 100 മില്ല്യണ്‍ യൂറോയ്ക്ക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബാഴ്‌സലോണയുടെ മെസ്സി ക്ലബ്ബ് വിടുന്ന പ്രഖ്യാപനം വന്നത്. സിറ്റിക്ക് ഇത് വന്‍ തിരിച്ചടിയാവുകയായിരുന്നു. ഇതോടെ അവര്‍ മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.


എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ വിപണയില്‍ മെസ്സിക്കായി ആദ്യം വന്നത് ഫ്രഞ്ച് ഭീമന്‍മാരും ലോക ക്ലബ്ബ് ഫുട്‌ബോളിലെ സമ്പന്നരായ പിഎസ്ജിയുടെ മാനേജ്‌മെന്റാണ്. മെസ്സിക്കായി എന്തു വിലയും കൊടുക്കാന്‍ പിഎസ്ജി ഒരുക്കമാണ്. തന്റെ ഉറ്റസുഹൃത്തായ നെയ്മര്‍ പിഎസ്ജിയില്‍ ഉണ്ടെന്ന മുന്‍തൂക്കവും മെസ്സിയുടെ ഈ ഡീലിനുണ്ട്. ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസിനെ പിഎസ്ജി ഇത്തവണ സൈന്‍ ചെയ്തിരുന്നു.ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞതും പിഎസ്ജിയാണ്. റാമോസ്, ജിയാന്‍ലൂജി ഡൊണരുമ്മ, ജോര്‍ജ്ജീനോ വിജന്‍ല്‍ഡാം, അശ്‌റഫ് ഹക്കീമി എന്നിവരെ ഇതിനോടകം ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനും പിഎസ്ജി താല്‍പ്പര്യമറിയിച്ചിട്ടുണ്ട്.

മെസ്സിയെ വാങ്ങാനുള്ള ആദ്യ ചുവട് പിഎസ്ജി മുന്നോട്ട് വച്ചു. മെസ്സിയുടെ ഏജന്റുമായി പിഎസ്ജി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തി. അന്തിമ ഘട്ടത്തിലാവും താരത്തിന്റെ പ്രതിഫലം വാഗ്ദാനം ചെയ്യുക.

അതിനിടെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ഇന്ന് മെസ്സിക്കായി വിപണിയില്‍ ഇറങ്ങി. മെസ്സിക്കായി പിഎസ്ജിയുമായി തുറന്ന യുദ്ധം നടത്താനാണ് ബ്ലൂസിന്റെ തീരുമാനം. മെസ്സി ഡീലിനായി ചെല്‍സി മാനേജ്‌മെന്റിന്റെയും ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ അടിയന്തര യോഗമാണ് ചെല്‍സി ഉടമ റോമാന്‍ അബ്രോമിവിച്ച് ഇന്ന് വിളിച്ചിരിക്കുന്നത്. എന്തുവിലകൊടുത്തും മെസ്സിയെ സ്വന്തമാക്കുമെന്ന് അബ്രോമിവിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു.

എന്നാല്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഉടമയായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വസ്റ്റ്‌മെന്റിന്റെ അധീനതയിലുള്ള പിഎസ്ജി ഒട്ടും പിറകോട്ട് പോവില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗും താരത്തിനായി രംഗത്തുണ്ട്. ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയാണ് ഈ റേസില്‍ മുന്നിലുള്ളത്.




Next Story

RELATED STORIES

Share it