- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് ക്വാര്‍ട്ടര്‍ അങ്കം ഇന്ന് മുതല്‍ ; യൂറോപ്പ്യന്‍ വെല്ലുവിളി അതിജീവിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ പ്രമുഖര്‍
തന്റെ നാലാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റന്‍ ലൂക്കാ മൊഡ്രിച്ചും ബ്രസീലിന് ഭീഷണി ഉയര്‍ത്തിയേക്കാം.
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ ഒറ്റുനോക്കുന്നത് അര്‍ജന്റീനാ-ബ്രസീല്‍ ക്ലാസ്സിക്ക് സെമി ഫൈനലിന് അരങ്ങൊരുങ്ങുമോ എന്നാണ്. കിരീട ഫേവററ്റുകളായ രണ്ട് ടീമുകളാണ് ഇന്ന് ക്വാര്‍ട്ടര്‍ മാമാങ്കത്തിനായി ഇറങ്ങുന്നത്. ലോക ഫുട്ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകള്‍ അവരവരുടെ മല്‍സരങ്ങള്‍ യഥാക്രമം ജയിക്കുകയാണെങ്കിലും വരുന്നത് ബ്രസീല്‍-അര്‍ജന്റീന സ്വപ്ന സെമിയാണ്. ബ്രസീലിന്റെ മല്‍സരം ക്രൊയേഷ്യയ്ക്കെതിരേ രാത്രി 8.30നാണ്. അര്‍ജന്റീനയുടെ എതിരാളികളാവട്ടെ നെതര്‍ലന്റസാണ്. മല്‍സരം രാത്രി 12.30നാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയെും സ്വിറ്റ്സര്‍ലന്റിനെയും അനാായസം വീഴ്ത്തിയ ബ്രസീല്‍ കാമറൂണിനെതിരേ ബെഞ്ച് ടീമിനെ ഇറക്കി പരാജയപ്പെട്ടിരുന്നു. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയ 4-1ന് തകര്‍ത്ത് അതിന്റെ ക്ഷീണം മാറ്റി. പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന നെയ്മര്‍ തിരിച്ചത്തി കരുത്ത് കാട്ടിയത് ദക്ഷിണകൊറിയക്കെതിരേ ആയിരുന്നു. നെയ്മറുടെ ആക്രമണങ്ങള്‍ തന്നെയാണ് കാനറികളുടെ പ്രധാന തുരുപ്പ് ചീട്ട്. അവസരങ്ങള്‍ സൃഷ്ടിക്കുന്ന നെയ്മര്‍ മുന്നിലുണ്ടെങ്കില്‍ ടീറ്റെയുടെ ഏത് ശിഷ്യനും സ്‌കോര്‍ ചെയ്യാം.
ജപ്പാനോട് ഷൂട്ടൗട്ടില്‍ രക്ഷപ്പെട്ടാണ് ക്രൊയേഷ്യ വരുന്നത് .ക്രൊയേഷ്യയുമായി ഏറ്റുമുട്ടിയ അവസാന മൂന്ന് മല്‍സരങ്ങളില്‍ ബ്രസീലിനായിരുന്നു ജയം. മിലിറ്റോ, റഫീനാ, പക്വേറ്റ, മാര്‍ക്വിനോസ്, റിച്ചാര്‍ലിസണ്‍, നെയ്മര്‍, കാസിമറോ, തിയാഗോ സില്‍വ, വിനീഷ്യസ് ജൂനിയര്‍, ഡാനിയോളോ, അലിസണ്‍ എന്നിവരെ തന്നെയാവും ആദ്യ ഇലവനില്‍ ടീറ്റെ ഇറക്കുക. ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തന്നെയാവും ബ്രസീലിന്റെ പ്രധാന ഭീഷണി. ലിവാക്കോവിച്ചിന്റെ പ്രകടനം മാത്രമാണ് ജപ്പാനെതിരേയുള്ള ടീമിന്റെ ജയത്തിന് പിന്നില്‍ . തന്റെ നാലാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റന്‍ ലൂക്കാ മൊഡ്രിച്ചും ബ്രസീലിന് ഭീഷണി ഉയര്‍ത്തിയേക്കാം.
അമേരിക്കയെ 3-1ന് പരാജയപ്പെടുത്തിയാണ് ഓറഞ്ച് പട വാമോസിനെതിരേ ഇറങ്ങുന്നത്. ദുര്‍ബലരായ ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വരവ്. സൗദി അറേബിയോടേറ്റ തോല്‍വിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ നീലപ്പട പിന്നീടുള്ള മല്‍സരങ്ങളില്‍ തീപ്പാറും പ്രകടനമായിരുന്നു പുറത്തെടുത്തത്. അവസാന ലോകകപ്പ് കളിക്കുന്ന മെസ്സി തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.ടീമിലെ മറ്റൊരു പ്രധാന പ്രതീക്ഷ ഗോള്‍ കീപ്പര്‍ എമിലായാനോ മാര്‍ട്ടിന്‍സ് ആണ്. അവസരത്തിനൊത്ത് തിളങ്ങുന്നവരാണ് അര്‍ജന്റീനന്‍ സ്‌ക്വാഡിലെ ഭൂരിഭാഗം പേരും. മെസ്സി മാജിക്കിനൊപ്പം നീലപ്പട ഒന്നടങ്കം ഫോം നിലനിര്‍ത്തിയാല്‍ ഓറഞ്ച് പടയ്ക്ക് തോല്‍വി അടിയറവു പറയേണ്ടി വരും.
ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും താരതമ്യേന ദുര്‍ഭലരെ നേരിട്ടാണ് ഹോളണ്ട് എത്തുന്നത്. കോച്ച് ലൂയിസ് വാന്‍ ഗല്ലിന്റെ ടീം കഴിഞ്ഞ 19 മല്‍സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല(ഷൂട്ടൗട്ട് ഒഴികെ). 1998ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് പട അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. 2014ലെ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടില്‍ ജയം അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു. മൊളീനാ, റൊമേറോ, ഒട്ടാമെന്‍ഡി, അക്കുനാ, ഡീ പോള്‍, ഫെര്‍ണാണ്ടസ്, മാക്ക് അലിസ്റ്റര്‍, ഡി മരിയാ, മെസ്സി, അല്‍വാരസ്, എമിലിയാനോ മാര്‍ട്ടിന്‍സ് എന്നിവരെ അണിനിരത്തികൊണ്ടാവും സ്‌കലോളി ടീമിനെ ഇറക്കുക. ലൂസെയ്ല്‍ ഐക്കോണിക്ക് സ്റ്റേഡിയത്തില്‍ ഓറഞ്ച് പ്രതിരോധം മറികടന്ന് മറഡോണയുടെ പിന്‍ഗാമികള്‍ സെമിയിലേക്ക് മുന്നേറുമോ എന്നാണ് ആരാധകര്‍ ഒറ്റുനോക്കുന്നത്. തങ്ങളുടെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സി, നെയ്മര്‍ എന്നിവര്‍ സെമിയിലേക്ക് മുന്നേറുന്നതായി കാത്തിരിക്കാം.
RELATED STORIES
അതിര്ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്; ചുരുങ്ങി ദുര്ബലമായി അറബ് ...
21 Dec 2024 3:18 PM GMT''ജര്മനിയില് ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്ലാമാഫോബ്'';...
21 Dec 2024 2:32 PM GMTമുനമ്പം വഖ്ഫ് ഭൂമി പൂര്ണമായും സംരക്ഷിക്കണം: രാഷ്ട്രീയ-സാമുദായിക...
21 Dec 2024 1:47 PM GMTഅമ്മയുടെ കാന്സര് ചികില്സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര് കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര് ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMTഎസ്ഡിപിഐക്ക് പാലക്കാട് ജില്ലയില് പുതിയ ഭാരവാഹികള്
21 Dec 2024 12:51 PM GMT