Special

ലോകകപ്പ് ഡ്രോ; ഖത്തറില്‍ വന്‍ പോരാട്ടങ്ങള്‍, സ്‌പെയിനും ജര്‍മ്മനിയും ഒരു ഗ്രൂപ്പില്‍

ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് ജയിലാണ്.

ലോകകപ്പ് ഡ്രോ; ഖത്തറില്‍ വന്‍ പോരാട്ടങ്ങള്‍, സ്‌പെയിനും ജര്‍മ്മനിയും ഒരു ഗ്രൂപ്പില്‍
X


ദോഹ: നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം സമാപിച്ചു. ഗ്രൂപ്പ് ഇയാണ് മരണഗ്രൂപ്പിന് സമാനം. ഇയില്‍ സ്‌പെയിന്‍, ജര്‍മ്മനി, ജപ്പാന്‍ എന്നിവരും ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് ജയിക്കുന്ന ഒരു ടീമും ഉണ്ടാവും(ന്യൂസിലന്റ്-കോസ്‌റ്റോറിക്ക). ദോഹാ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷകരമായ ചടങ്ങിലാണ് ഗ്രൂപ്പ് നിര്‍ണയം നടന്നത്. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണുള്ളത്.


ഉദ്ഘാടന മല്‍സരം ഗ്രൂപ്പ് എയിലെ ഖത്തറും ഇക്വഡോറും തമ്മിലാണ്. സെനഗലും നെതര്‍ലന്റസുമാണ് ഈ ഗ്രൂപ്പിലെ മറ്റ് വമ്പന്‍മാര്‍. കരുത്തരായ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലാണ്. ഇംഗ്ലണ്ടിനൊപ്പം ഏഷ്യന്‍ ശക്തികയായ ഇറാനും യുഎസ് എയും യൂറോപ്പ്യന്‍ പ്ലേ ഓഫ് വിജയിയും ഉണ്ടാവും.(സ്‌കോട്ട്‌ലന്റ്-വെയ്ല്‍സ്-ഉക്രെയ്ന്‍)


കോപ്പാ അമേരിക്കാ ചാംപ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മെസ്സിയും തമ്മിലുള്ള പോരാട്ടത്തിനും ഖത്തര്‍ വേദിയാവും. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. യൂറോയിലെ അട്ടിമറി വീരന്‍മാരായ ഡെന്‍മാര്‍ക്ക്, ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യ, എന്നിവര്‍ക്കൊപ്പം ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് വിജയി(യുഎഇ-പെറു-ഓസ്‌ട്രേലിയ).


ഗ്രൂപ്പ് എഫില്‍ ലോക റാങ്കിങില്‍ രണ്ടാമതുള്ള ബെല്‍ജിയം, നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോ, സൗത്ത് അമേരിക്കയില്‍ നിന്നുള്ള കാനഡ എന്നിവര്‍ ഏറ്റുമുട്ടും.


ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ഗ്രൂപ്പ് ജയിലാണ്. കാമറൂണ്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്റ് എന്നിവരാണ് ബ്രസീലിനൊപ്പം ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.


പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചിലാണ്. ഉറുഗ്വെ, കൊറിയ, ഘാന എന്നിവരാണ് പോര്‍ച്ചുഗലിന്റെ മറ്റ് എതിരാളികള്‍. റൊണാള്‍ഡോയും ലൂയിസ് സുവാരസും പരസ്പരം ഏറ്റുമുട്ടുന്ന മല്‍സരമാണ് എച്ചിലുള്ളത്.







Next Story

RELATED STORIES

Share it