Special

അറിയാം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രേഡും വാര്‍ഷിക വരുമാനവും

പാണ്ഡെ പുതിയ കരാറിലാണ് ഗ്രേഡ് ബിയില്‍ സ്ഥാനം പിടിച്ചത്.

അറിയാം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഗ്രേഡും വാര്‍ഷിക വരുമാനവും
X

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിലെ ഏറ്റവും പണക്കൊഴുപ്പുള്ള ബോര്‍ഡാണ് ബിസിസിഐ. ബിസിസിഐയുടെ കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ ഗ്രേഡ് കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. പല താരങ്ങളും തങ്ങളുടെ ഗ്രേഡ് നിലനിര്‍ത്തിയപ്പോള്‍ ചിലര്‍ താഴേക്ക് വീഴുകയും ചിലരുടെ ഗ്രേഡ് മേലോട്ടും ഉയരുകയും ചെയ്തു. താരങ്ങളുടെ ഗ്രേഡും വാര്‍ഷിക വരുമാനവും നോക്കാം.


ഗ്രേഡ് എ; വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ. പ്രതിഫലം ഏഴ് കോടി.


ഗ്രേഡ് ബി: ആര്‍ അശ്വിന്‍, ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ.പാണ്ഡെ പുതിയ കരാറിലാണ് ഗ്രേഡ് ബിയില്‍ സ്ഥാനം പിടിച്ചത്. പ്രതിഫലം അഞ്ച് കോടി.


ഗ്രേഡ് ബി: വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍(ആദ്യം എ ഗ്രേഡില്‍), ശ്രാദ്ദുല്‍ ഠാക്കൂര്‍, മായങ്ക് അഗര്‍വാള്‍. പ്രതിഫലം മൂന്ന് കോടി.


ഗ്രേഡ് സി: കുല്‍ദീപ് യാദവ്(ആദ്യം ബി ഗ്രേഡില്‍), നവദീപ് സെയ്‌നി, ദീപക് ചാഹര്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചാഹല്‍(ആദ്യം ഗ്രേഡ് ബിയില്‍), മുഹമ്മദ് സിറാജ്. പ്രതിഫലം ഒരു കോടി.


പൃഥ്വി ഷാ, നടരാജന്‍ എന്നിവര്‍ കരാറില്‍ സ്ഥാനം പിടിച്ചിട്ടില്ല. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയാണ് ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍.




Next Story

RELATED STORIES

Share it