- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിന്‍ഡീസിനെതിരായ സ്‌ക്വാഡ്: രവി ബിഷ്‌ണോയ് ഇന്ത്യന്‍ ടീമില്‍
ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത ഹാര്‍ദ്ദിക് പാണ്ഡെ, രവിന്ദ്ര ജഡേജ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല.
മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യയില്‍ ഫെബ്രുവരി ആറ് മുതല്‍ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പഞ്ചാബിന്റെ രവി ബിഷ്‌ണോയയാണ് ടീമിലെ പുതുമുഖ താരം. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മിന്നും പ്രകടനം കാഴ്ചവച്ച യുവ ലെഗ്‌സ്പിന്നറാണ് ബിഷ്‌ണോയി. ടീമിനെ രോഹിത്ത് ശര്‍മ്മ നയിക്കും. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആദ്യ ഏകദിനത്തില്‍ കളിക്കില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത ഹാര്‍ദ്ദിക് പാണ്ഡെ, രവിന്ദ്ര ജഡേജ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ട്വന്റി സ്‌ക്വാഡിലേക്ക് അക്‌സര്‍ പട്ടേലിനെ പരിഗണിച്ചു. ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, ചാഹല്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ബിഷ്‌ണോയ്, ചാഹല്‍ എന്നിവരെ ട്വന്റിയിലേക്ക് തിരഞ്ഞെടുത്തു.
ഏറെകാലത്തിന് ശേഷം കുല്‍ദ്ദീപ് യാദവിനെ ഏകദിന സ്‌ക്വാഡിലേക്ക് പരിഗണിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ഇടം നേടാനാവത്ത ഋതുരാജ് ഗെയ്ക്ക്‌വാദ് ഏകദിനത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.ദീപക് ഹൂഡ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍ എന്നിവരാണ് ഏകദിന സ്‌ക്വാഡില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.
രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, സൂര്യ കുമാര്‍ യാദവ്, ശ്രാദ്ധുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍ എന്നിവരാണ് ഏകദിനത്തിലും ട്വന്റിയിലും ഇടം നേടിയവര്‍.
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTആര് എസ് എസ് ആണോ ഭരണഘടനയാണോ വലുതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം: ബിനോയ്...
6 Jun 2025 11:49 AM GMT