Special

അജാസ് പട്ടേലിന് വീണ്ടും റെക്കോഡ്

രണ്ട് ദിവസം ശേഷിക്കെ കിവികള്‍ക്ക് ജയിക്കാന്‍ 400 റണ്‍സ് വേണം.

അജാസ് പട്ടേലിന് വീണ്ടും റെക്കോഡ്
X


മുംബൈ: ഇന്ത്യക്കെതിരായ മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിനം 10 വിക്കറ്റ് കൊയ്ത് റെക്കോഡിട്ട ന്യൂസിലന്റ് താരം അജാസ് പട്ടേലിന് വീണ്ടും റെക്കോഡ്. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് അജാസ് നേടിയത്. രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റ് നേടിയതോടെ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡാണ് അജാസ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഇയാന്‍ ബോത്തമിന്റെ 13 വിക്കറ്റ് എന്ന മുമ്പത്തെ റെക്കോഡാണ് അജാസ് തിരുത്തിയത്. 41 വര്‍ഷം മുമ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തന്നെയാണ് ബോത്തം റെക്കോഡ് സ്വന്തമാക്കിയത്.


ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 276 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 276 റണ്‍സ് നേടിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 325 റണ്‍സിന് അവസാനിച്ചിരുന്നു.


കഴിഞ്ഞ ദിവസമാണ് അജാസ് പട്ടേല്‍ 10 വിക്കറ്റ് നേടി ചരിത്രം നേട്ടം കരസ്ഥമാക്കിയത്. മുമ്പ് ജിം ലോക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ് ഈ റെക്കോഡിന് അര്‍ഹരായവര്‍. മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ പിന്നീട് ന്യൂസിലന്റിലേക്ക് കുടിയേറുകയായിരുന്നു.ജന്‍മനാട്ടില്‍ തന്നെയാണ് അജാസ് തന്റെ ചരിത്ര നേട്ടങ്ങള്‍ ആഘോഷിക്കുന്നത്. 1999ലാണ് കുംബ്ലെ ചിരവൈരികളായ പാകിസ്താനെതിരേ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.


ആദ്യ ഇന്നിങ്‌സില്‍ 62 റണ്‍സിന് പുറത്തായ ന്യൂസിലന്റ് ഇന്ന് കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയിട്ടുണ്ട്.രണ്ട് ദിവസം ശേഷിക്കെ കിവികള്‍ക്ക് ജയിക്കാന്‍ 400 റണ്‍സ് വേണം.


Next Story

RELATED STORIES

Share it