Special

ഹാമില്‍ട്ടണ്‍ വീണു; മാക്‌സ് വെസ്തപ്പന് ഫോര്‍മുലാ വണ്‍ കിരീടം

അവസാന ലാപ്പില്‍ ജയിച്ച വെസ്തപ്പന്‍ 394.5 പോയിന്റ് നേടി.

ഹാമില്‍ട്ടണ്‍ വീണു; മാക്‌സ് വെസ്തപ്പന് ഫോര്‍മുലാ വണ്‍ കിരീടം
X
ഫോര്‍മുലാ വണ്‍ കിരീടത്തിന് പുതിയ അവകാശി. മെഴ്‌സിഡസിന്റെ കുതിപ്പിന് വിരാമമിട്ട് റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പനാണ് കന്നി കിരീടം കരസ്ഥമാക്കിയത്. അബുദാബിയില്‍ നടന്ന മല്‍സരത്തില്‍ അവസാന ലാപ്പിലാണ് തുടര്‍ച്ചയായ ഏഴ് സീസണില്‍ കിരീടം നേടിയ ലൂയിസ് ഹാമില്‍ട്ടണെ മറികടന്ന് ബെല്‍ജിയത്തിന്റെ മാക്‌സ് വെസ്തപ്പന്‍ കിരീടത്തില്‍ മുത്തമിട്ടത്. അബുദാബിക്ക് മുന്നേയുള്ള 21 ഗ്രാന്‍പ്രീകള്‍ കഴിഞ്ഞപ്പോള്‍ ഹാമില്‍ട്ടണും വെസ്തപ്പനും 369.5 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. അവസാന ലാപ്പില്‍ ജയിച്ച വെസ്തപ്പന്‍ 394.5 പോയിന്റ് നേടി.


ഹാമില്‍ട്ടണ്‍ 388.5 പോയിന്റും നേടി. 226 പോയിന്റുമായി മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവസാന ലാപ്പില്‍ ഹാമില്‍ട്ടണായിരുന്നു മുന്നിട്ട് നിന്നത്. എന്നാല്‍ റേസ് അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വെസ്തപ്പന്‍ കുതിപ്പ് നടത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബെല്‍ജിയം താരം മൂന്നാമതായാണ് ഫിനിഷ് ചെയ്തത്.


ബെല്‍ജിയത്തില്‍ ജനിച്ച വെസ്തപ്പന്‍ ഹോളണ്ടിന് വേണ്ടിയാണ് കളിക്കാറുള്ളത്.2015ലാണ് താരം ആദ്യ ഗ്രാന്‍പ്രീ നേടിയത്(ഓസ്‌ട്രേലിയന്‍ ). 2016ല്‍ സ്പാനിഷ് ഗ്രാന്‍പ്രീയും കരസ്ഥമാക്കിയിരുന്നു.


ഫോര്‍മുലാ വണ്‍ ചാംപ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി നടന്നത്.


ഈ സീസണിലെ ആദ്യ ഗ്രാന്‍പ്രീ ബഹ്‌റൈനില്‍ കരസ്ഥമാക്കിയത് ഹാമില്‍ട്ടണ്‍ ആയിരുന്നു. എന്നാല്‍ എമിലിയ ഗ്രാന്‍പ്രീ വെസ്തപ്പന്‍ നേടി.വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ഹാമില്‍ട്ടണ്‍ പോര്‍ച്ചുഗ്രീസ്, സ്പാനിഷ് ഗ്രാന്‍പ്രീകള്‍ കരസ്ഥമാക്കി. ഒട്ടും പിന്നില്‍ പോവാതെ ഫ്രാന്‍സ്, സ്റ്റെറിയന്‍, ഓസ്ട്രിയന്‍ ഗ്രാന്‍പ്രീകള്‍ വെസ്തപന്‍ നേടി. വെസ്തപ്പന്‍ വ്യക്തമായ ലീഡ് നേടുകയായിരുന്നു. എന്നാല്‍ സാവോപോളോ, ഖത്തര്‍, സൗദി ഗ്രാന്‍പ്രീകളില്‍ തിരിച്ചടിച്ച് ഹാമില്‍ട്ടണ്‍ മുന്നേറി. തുടര്‍ന്ന് ഇരുവരും ഒപ്പത്തിനൊപ്പമെത്തി. ഇതോടെയാണ് അബുദാബി ഗ്രാന്‍പ്രീ ഫൈനലായത്. 2008ന് ശേഷം ആദ്യമായാണ് കിരീട പോരാട്ടം അവസാന ഗ്രീന്‍പ്രീയിലേക്ക് എത്തിയത്.


ജയിച്ചാല്‍ ഫോര്‍മുലാ വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ എട്ട് കിരീടമെന്ന റെക്കോഡ് ഹാമില്‍ട്ടണ് തകര്‍ക്കാമായിരുന്നു. അതിനിടെ റെഡ്ബൂള്‍ ചട്ടലംഘനത്തിലൂടെയാണ് അവസാന ലാപ്പില്‍ ജയിച്ചെതെന്ന് ചൂണ്ടികാട്ടി മെഴ്‌സിഡസ് പരാതി നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it