Special

ആര് ഏഷ്യന്‍ ശക്തികളാവും; ഏഷാ കപ്പില്‍ തീപ്പാറും പോരാട്ടം

കഴിഞ്ഞ ദിവസത്തെ അതേ പ്രകടനം ലങ്ക തുടര്‍ന്നാല്‍ പാകിസ്താന് ഫൈനലില്‍ മുട്ട് മടക്കേണ്ടി വരും.

ആര് ഏഷ്യന്‍ ശക്തികളാവും; ഏഷാ കപ്പില്‍ തീപ്പാറും പോരാട്ടം
X


ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശം വിതറുന്ന മല്‍സരത്തിനാണ് ദുബായ് ഇന്ന് സാക്ഷ്യം വഹിക്കുക. ഫൈനലില്‍ തുല്യ സാധ്യത കല്‍പ്പിക്കുന്ന പാകിസ്താനും ശ്രീലങ്കയുമാണ് രാത്രി ഏറ്റുമുട്ടുന്നത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് പഴയ ഏഷ്യന്‍ ശക്തികളുടെ വരവ്. ഇരുടീമും ഒപ്പത്തിനൊപ്പമാണുള്ളത്. സിംഹളര്‍ ഇന്ത്യയെയും പാകിസ്താനെയും തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. വിജയകുതിപ്പ് തുടരാന്‍ ലങ്കയ്ക്ക് കഴിയുന്നതാണ് അവരുടെ മികവ്. ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ തിളങ്ങുന്നുണ്ട്.


പാകിസ്താനാവട്ടെ വിജയകുതിപ്പ് തുടരാനാവുന്നില്ല. സൂപ്പര്‍ ഫോറില്‍ അനായാസം പ്രവേശിച്ചെങ്കിലും പാകിസ്താന് പിന്നീടുള്ള പ്രയാണം എളുപ്പമായിരുന്നില്ല. അഫ്ഗാനിസ്താനോട് കഷ്ടിച്ചാണ് ജയിച്ചത്. ഇന്ത്യയെ തോല്‍പ്പിച്ചെങ്കിലും ടീം തോല്‍വി ഭയന്നിരുന്നു. ശ്രീലങ്കയോട് തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അതേ പ്രകടനം ലങ്ക തുടര്‍ന്നാല്‍ പാകിസ്താന് ഫൈനലില്‍ മുട്ട് മടക്കേണ്ടി വരും.


ശ്രീലങ്ക തങ്ങളുടെ പഴയ ആധിപത്യം ഏഷ്യയില്‍ വീണ്ടും തുടരാനായാണ് ഒരുങ്ങുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആധിപത്യത്തിലാണ് പാകിസ്താന്റെ വരവ്. ഏത് ടീമിനെയും വീഴ്ത്താനുള്ള പോരാട്ട വീര്യം ഇരുടീമിനും മുതല്‍ക്കൂട്ടാണ്. ഇരുടീമിനും മികച്ച പ്ലേയിങ് ഇലവനുകളുമുണ്ട്. രാത്രി 7.30നാണ് മല്‍സരം. കിരീട പോരാട്ടത്തില്‍ ഒരു ടീമിനും ആധിപത്യം നല്‍കാന്‍ കഴിയാത്തതിനാല്‍ പോരാട്ടം തീപ്പാറുമെന്നുറപ്പാണ്.




Next Story

RELATED STORIES

Share it