Special

യൂറോ കപ്പ്;ആദ്യ പോരാട്ടം ഇറ്റലിയും തുര്‍ക്കിയും തമ്മില്‍

റോമില്‍ രാത്രി 12.30നാണ് മല്‍സരം ആരംഭിക്കുക.

യൂറോ കപ്പ്;ആദ്യ പോരാട്ടം ഇറ്റലിയും തുര്‍ക്കിയും തമ്മില്‍
X


റോം: യൂറോ കപ്പിന് ഇന്ന് റോമില്‍ വിസില്‍ മുഴുങ്ങുമ്പോള്‍ ആദ്യ അങ്കം മുന്‍ ലോക ചാംപ്യനമാരായ ഇറ്റലിയും പുത്തന്‍ ശക്തികളായ യുവതുര്‍ക്കിയും തമ്മില്‍. റോമില്‍ രാത്രി 12.30നാണ് മല്‍സരം ആരംഭിക്കുക. പുതിയ കോച്ച് മാന്‍ജിനിക്ക് കീഴിലുള്ള ഇറ്റലി വന്‍ ഫോമിലാണ്. അവസാന എട്ട് മല്‍സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് അവരുടെ വിജയകുതിപ്പ്. ഡിഫന്‍സില്‍ പ്രായമുള്ള താരങ്ങള്‍ മാറ്റുരയ്ക്കുമ്പോള്‍ മധ്യനിരയില്‍ യുവതാരങ്ങളാണ് അവരുടെ ശക്തി. തുര്‍ക്കിയുടെ കരുത്ത് യുവ താരങ്ങള്‍ തന്നെയാണ്. താരങ്ങളുടെ ശരാശരി പ്രായം 25 ആണ്.


മധ്യനിരയില്‍ ബരെല്ല, ലൊകടെല്ലി, ജോര്‍ജീഞ്ഞോ എന്നിവരും ഇമ്മൊബിലെ, ഇന്‍സീനെ എന്നിവര്‍ ഇറ്റലിയ്ക്കായി അറ്റാക്കിങിലും ഡിഫന്‍സില്‍ ബൊണൂചിയും കിയെല്ലിനിയും തിളങ്ങും. ശക്തമായ ഡിഫന്‍സാണ് തുര്‍ക്കിയുടെ കരുത്ത്. സെനോല്‍ ഗുനസ്, സൊയുഞ്ച്, ഡെമിറാല്‍, യില്‍മാസ് എന്നിവര്‍ തന്നെയാണ് തുര്‍ക്കിയുടെ പ്രധാന ആയുധങ്ങള്‍. ഇറ്റലിയിലെ വിവിധ ക്ലബ്ബുകളില്‍ കളിച്ചുള്ള പരിചയ സമ്പത്ത് തന്നെയാണ് തുര്‍ക്കിതാരങ്ങളുടെ പ്‌ളസ് പോയിന്റ്. ഇറ്റാലിയന്‍ താരങ്ങളുടെ പള്‍സ് അറിയുന്നവരാണ് യുവതുര്‍ക്കികള്‍. ഇരുവരും റോമില്‍ ഏറ്റുമുട്ടുമ്പോള്‍ തീപ്പാറും പോരാട്ടമാണ് പുറത്ത് വരിക. മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കിന്റെ എല്ലാ ചാനലുകളിലും സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it