Tennis

ആസ്‌ത്രേലിയന്‍ ഓപ്പണ്‍: സിമോണാ ഹാലപ്പ് പുറത്ത്

ആസ്‌ത്രേലിയന്‍ ഓപ്പണ്‍:  സിമോണാ ഹാലപ്പ് പുറത്ത്
X

മെല്‍ബണ്‍ പാര്‍ക്ക്: ആസ്‌ത്രേലിയന്‍ ഓപ്പണില്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ താരം സിമോണാ ഹാലപ്പ് പുറത്ത്. മുന്‍ ലോക ഒന്നാംനമ്പറും 16ാം സീഡുമായ അമേരിക്കയുടെ സെറീനാ വില്യംസാണ് ഹാലപ്പിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1,4-6,6-4.ആദ്യ സെറ്റിലെ ആദ്യം ഗെയിം ഹാലപ്പ് നേടി സെറീനയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവിന് ഒരവസരം പോലും നല്‍കാതെ സെറീന ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാമത്തെ സെറ്റില്‍ ഇരുവരും തുല്യപോരാട്ടം കാഴ്ചവെച്ചെങ്കിലും 4-6ന് സിമോണ സെറ്റ് സ്വന്തമാക്കി. അവസാനസെറ്റില്‍ മികച്ച പോരാട്ടം പുറത്തെടുത്താണ് 23 ഗ്രാന്‍സ്ലാം കിരീടം നേടിയ സെറീന ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്. ക്വാര്‍ട്ടറില്‍ ഏഴാം സീഡ് കരോലിനാ പ്ലിസകോവയെ നേരിടും. രണ്ടുതവണ ചാംപ്യനായ ഗാര്‍ബിനേ മുഗുറുസായെ തോല്‍പ്പിച്ചാണ് കരോലിനാ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. പ്രസവത്തെ തുടര്‍ന്ന് ടെന്നീസില്‍ നിന്നും സെറീന ചെറിയ ഇടവേളയെടുത്തിരുന്നു.അതിന് ശേഷം വന്‍ തിരിച്ചുവരവാണ് താരം നടത്തിയത്.

Next Story

RELATED STORIES

Share it