Tennis

ഓസ്‌ട്രേലയിന്‍ ഓപ്പണ്‍; നദാലിനെ വീഴ്‌ത്തി സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌

സെമിയില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ്‌ മുഷോവയുടെ എതിരാളി.

ഓസ്‌ട്രേലയിന്‍ ഓപ്പണ്‍; നദാലിനെ വീഴ്‌ത്തി സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌
X


മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന്‌ പുറത്ത്‌. തന്റെ 21ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ റാഫേല്‍ നദാലിനെ ഗ്രീക്കിന്റെ അഞ്ചാം സീഡ്‌ സ്റ്റെഫാനോസ്‌ സിറ്റ്‌സിപാസാണ്‌ പുറത്താക്കിയത്‌.ക്വാര്‍ട്ടറില്‍ രണ്ട്‌ സെറ്റുകള്‍ പിന്നിട്ട്‌ നിന്ന ശേഷമാണ്‌ സിറ്റ്‌സിപാസ്‌ മൂന്ന്‌ സെറ്റുകള്‍ തിരിച്ച്‌ പിടിച്ച്‌ സെമിയിലേക്ക്‌ മുന്നേറിയത്‌. 3-6, 2-6, 7-6, 6-4, 7-5 എന്ന സെറ്റുകള്‍ക്കാണ്‌ സ്റ്റെഫാനോസിന്റെ ജയം. വെള്ളിയാഴ്‌ച നടക്കുന്ന സെമിയില്‍ സ്‌റ്റെഫാനോസ്‌ റഷ്യയുടെ ഡാനിയേല്‍േ മെഡ്വദേവിനെ നേരിടും.വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയെ കരോലിനാ മുഷോവാ പുറത്താക്കി.1-6, 6-3, 6-2എന്ന സെറ്റുകള്‍ക്കാണ്‌ മുശോവയുടെ സെമി പ്രവേശനം. സെമിയില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ്‌ മുഷോവയുടെ എതിരാളി. മല്‍സരത്തിനിടെ മുഷോവയ്‌ക്ക്‌ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്‌ താരം മല്‍സരത്തിനിടെ ബ്രേക്ക്‌ എടുത്തിരുന്നു.



Next Story

RELATED STORIES

Share it