Tennis

മിയാമി ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ ഇഗാ സ്വായാടെക്കിനെ വീഴ്ത്തി ഫിലിപ്പ്യന്‍ താരം അലക്‌സാണ്ടറാ എലാ

മിയാമി ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ ഇഗാ സ്വായാടെക്കിനെ വീഴ്ത്തി   ഫിലിപ്പ്യന്‍ താരം അലക്‌സാണ്ടറാ എലാ
X

മിയാമി:ലോക രണ്ടാം നമ്പര്‍ വനിതാ ടെന്നിസ് താരം ഇഗാ സ്വായാടെക്കിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി താരം ഫിലിപ്പിയന്‍സിന്റെ 19കാരി അലക്‌സാണ്ടറാ എലാ അട്ടിമറിച്ചു. മിയാമി ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ 6-2, 7-5 സ്‌കോറിനാണ് ഫിലിപ്പിയന്‍സുകാരിയുടെ ജയം. ജയത്തോടെ താരം സെമിയില്‍ പ്രവേശിക്കുകയും ചെയ്തു.ലോക റാങ്കിങില്‍ താരം 140ാം സ്ഥാനത്താണ്. ആദ്യമായാണ് ഒരു ഫിലിപ്പിയന്‍സ് താരം ഒരു അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ മാഡിസണ്‍ കീയെ അട്ടമറിച്ചാണ് എല ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്13 വയസ്സിലാണ് താരം സ്‌പെയിനിലെ റാഫേല്‍ നദാല്‍ അക്കാഡമിയില്‍ പരിശീലിനത്തിനായി ചേര്‍ന്നത്.

ടോണി നദാല്‍ ആണ് താരത്തിന്റെ പരിശീലകന്‍. അട്ടിമറി മല്‍സരത്തിന് ശേഷം എലയെ ഇതിഹാസ താരം റാഫേല്‍ നദാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.രണ്ട് വര്‍ഷം മുമ്പ് സ്‌പെയിനിലെ അക്കാഡമിയില്‍ ഇഗാ സ്വയാടെക്ക് എത്തിയപ്പോള്‍ താരത്തിനൊപ്പം ഫോട്ടോയെടുത്ത അപൂര്‍വ്വ നിമിഷത്തെ പറ്റിയും അലക്‌സാണ്ട എലാ ഓര്‍ക്കുന്നു. സെമിയില്‍ ജെസ്സിക്കാ പെഗുലയെയാണ് എലാ നേരിടുക. മറ്റൊരു ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ എമാ റഡാകനുവിനെ വീഴ്ത്തിയാണ് അമേരിക്കയുടെ ജെസ്സിക്കാ സെമിയില്‍ പ്രവേശിച്ചത്. ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാനാ സെബലെന്‍ങ്കയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

മിയാമി ഓപ്പണിന്റെ പുരുഷവിഭാഗത്തിലും അട്ടിമറി നടന്നിരുന്നു. നാലാം റൗണ്ടില്‍ ടോപ് സീഡ് അലക്‌സാണ്ടര്‍ സെവര്‍വിനെ ഫ്രാന്‍സിന്റെ ആര്‍തുര്‍ ഫില്‍സ് പരാജയപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it