Tennis

സാനിയാ മിര്‍സ-ഷുഹൈബ് മാലിക് ബന്ധം വേര്‍പിരിയുന്നു

നാല് വയസ്സുള്ള മകന്‍ ഇഹ്‌സാന്റെ ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാലിഖ് അടുത്തിടെ ഷെയര്‍ ചെയ്തിരുന്നു.

സാനിയാ മിര്‍സ-ഷുഹൈബ് മാലിക് ബന്ധം വേര്‍പിരിയുന്നു
X



ദുബായ്: ഇന്ത്യന്‍ ടെന്നിസിന്റെ താരറാണിയായിരുന്ന സാനിയാ മിര്‍സ വിവാഹം ബന്ധം ഒഴിയുന്നതായി റിപ്പോര്‍ട്ട്. മുന്‍ പാകിസ്താന്‍ ക്രിക്കറ്റര്‍ ഷുഹൈബ് മാലികുമായുള്ള ബന്ധം വേര്‍പിരിയലിന്റെ വക്കിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വയസ്സുള്ള മകനുമൊത്ത് ഇരുവരും ദുബായിലാണ് താമസം. എന്നാല്‍ നിലവില്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലെ സാനിയയുടെ പോസ്റ്റുകളിലും ഇരുവരും തമ്മിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നുണ്ട്. കഠിനമേറിയ ദിനങ്ങളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അല്ലാഹു നേര്‍വഴിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം കുറിച്ചിരുന്നു. അടുത്തിടെയാണ് സാനിയ ടെന്നിസില്‍ നിന്നും വിരമിച്ചത്. നാല് വയസ്സുള്ള മകന്‍ ഇഹ്സാന്റെ ജന്‍മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ ഷുഹൈബ് മാലിക് അടുത്തിടെ ഷെയര്‍ ചെയ്തിരുന്നു. പാകിസ്താനിലെ ഒരു ടിവി ചാനല്‍ ഷോയില്‍ സാനിയയെകുറിച്ചുള്ള ചോദ്യത്തിന് ഷുഹൈബ് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞതും ഇരുവരും തമ്മിലുള്ള വിള്ളല്‍ വ്യക്തമാക്കിയിരുന്നു.










Next Story

RELATED STORIES

Share it